വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

മീ​നാ​ക്ഷി​പു​രം: ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്വ​ര്‍ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 75 പ​വ​ന്‍ സ്വ​ര്‍ണം ക​വ​ര്‍ന്ന കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍.ക​രി​പ്പൂ​ര്‍ സ്വ​ര്‍ണ്ണ​ക്ക​വ​ര്‍ച്ച കേ​സി​ലെ പ്ര​തി​യാ​യ മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി പ​രു​ക്ക​ല്‍ പു​ത്ത​ന്‍ ക​ട​പ്പു​റം റ​ഊ​ഫ് (28), തൃ​ശൂ​ര്‍ ക​റ്റ​മ്പി​ലാ​വ് ജി​സ്‌​മോ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ചെ​ന്നും ഗു​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നും തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 13 ആ​യി.

മാ​ർ​ച്ച് 26ന് ​മീ​നാ​ക്ഷി​പു​രം സൂ​ര്യ​പാ​റ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൃ​ശൂ​ര്‍ പു​തു​ക്കാ​ട് സ്വ​ദേ​ശി​യാ​യ സ്വ​ര്‍ണ​വ്യാ​പാ​രി ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത്.സ്വ​കാ​ര്യ ബ​സി​ന് മു​ന്നി​ല്‍ കാ​ര്‍ നി​ര്‍ത്തി യാ​ത്രാ​ത​ട​സ്സം സൃ​ഷ്ടി​ച്ച് സ്വ​ര്‍ണ വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *