ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പരപ്പനങ്ങാടി: ചിറമംഗലത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം. തിരൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും പരപ്പനങ്ങാടി ഭാഗത്തേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വണ്ടിയോടിച്ച പാലപ്പെട്ടി സ്വദേശി നിസാര പരിക്കോടെ രക്ഷപ്പെട്ടു. ബസിലെ രണ്ടു യാത്രികർക്കും ചെറിയ പരിക്കുപറ്റി. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 16 പേർക്ക് പരിക്ക്

ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 16 പേർക്ക് പരിക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: പാ​ല​ത്തി​ങ്ങ​ൽ ന്യൂ​ക​ട്ടി​ലെ നാ​യ​ർ​ക്കു​ളം ഭാ​ഗ​ത്ത് ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മേ​ലേ മു​ത്തേ​ട​ത്ത് കു​ഞ്ഞാ​മു​ട്ടി (75), സൈ​ഫു​ദ്ദീ​ൻ പി​ല​ശ്ശേ​രി (21), ഉ​മ്മു​സ​ൽ‍മ പി​ല​ശ്ശേ​രി (30), അ​സീ​സ് പു​ട്ടാ​ട്ടു​ത​റ (55), ഫൈ​സ​ൽ ച​പ്പ​ങ്ങ​ത്തി​ൽ (33), ഷ​റ​ഫാ​ത്ത് മേ​ലേ​പ്പ​റ​ത്ത് (16), വേ​ർ​കോ​ട്ട് നാ​ഫി​ഹ് (16), ചെ​ങ്ങാ​ട​ൻ ലാ​സിം (16), പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (28), താ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വൈ​ദ്യാ​ര​ക​ത്ത് മു​ഹ​മ്മ​ദ് ശാ​മി​ൽ (13), വൈ​ദ്യാ​ര​ക​ത്ത് മു​ഹ​മ്മ​ദ് ശ്യാം (7), ​ച​പ്പ​ങ്ങ​ത്തി​ൽ … Read more

വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ അറസ്റ്റിൽ

വഴിതെറ്റി  പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ അറസ്റ്റിൽ

മലപ്പുറം: പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുവാ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ 19 കാരിയാണ് പീഡനത്തിന് ഇരയായത്. കോഴിക്കോടുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ വഴി തെറ്റി പരപ്പനങ്ങാടിയിൽ എത്തി. തുടർന്ന് കോഴിക്കോട്ടേക്ക് പോകാൻ റെയിൽവേ സ്‌റ്റേനിൽ എത്തിയപ്പോൾ മുനീറും, പ്രജീഷും പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. തൊട്ടടുത്ത് ആളുകളെ സഹായിക്കുന്ന ഒരു വീട് ഉണ്ടെന്നും, അവിടേക്ക് കൊണ്ടുപോകാമെന്നും ഇവർ … Read more

വള്ളിക്കുന്നിൽ പകൽസമയങ്ങളിൽ മോഷ്ടാക്കളുടെ വിളയാട്ടം

വള്ളിക്കുന്നിൽ പകൽസമയങ്ങളിൽ മോഷ്ടാക്കളുടെ വിളയാട്ടം

വള്ളിക്കുന്ന്: വള്ളിക്കുന്നിൽ പകൽ സമയങ്ങളിൽ അടച്ചിട്ട വീടിന്റെ വാതിലുകൾ തകർത്ത് നടത്തുന്ന മോഷണങ്ങളും മോഷണശ്രമങ്ങളും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കുറച്ചു ദിവസങ്ങളിലായി നിരവധി വീടുകളിൽ മോഷണശ്രമവും ചില വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ അത്താണിക്കൽ കളരിപറമ്പിന് സമീപത്തെ പാറതോട് ചെറിയോടത്ത് പ്രേമന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഭാര്യ കുളിമുറിയിൽ കയറിയ സമയത്ത് പിറകുവശത്തെ വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാര തകർത്ത് വസ്ത്രങ്ങൾ വാരി വലിച്ചിട്ടു. രണ്ട് … Read more

തേ​ഞ്ഞ ട​യറുമായി സ്കൂൾ വാഹനം: ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

തേ​ഞ്ഞ ട​യറുമായി സ്കൂൾ വാഹനം: ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

തി​രൂ​ര​ങ്ങാ​ടി: തേ​ഞ്ഞ ട​യ​റും അ​ട​ർ​ന്നു​വീ​ണ ട​യ​ർ ഭാ​ഗ​ങ്ങ​ളു​മാ​യും സ്പീ​ഡ് ഗ​വ​ർ​ണ​ർ വി​ച്ഛേ​ദി​ച്ചും കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ൾ വാ​ഹ​ന​ത്തി​ന്റെ ഫി​റ്റ്ന​സ് റ​ദ്ദ് ചെ​യ്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​ക്ക്​ ഒ​രു സു​ര​ക്ഷ​യും ക​ൽ​പി​ക്കാ​തെ സ​ർ​വി​സ് ന​ട​ത്തി​യ വ​ലി​യോ​റ പാ​ണ്ടി​ക​ശാ​ല​യി​ലെ സ്വ​കാ​ര്യ സ്കൂ​ൾ ബ​സി​ന്റെ ഫി​റ്റ്ന​സാ​ണ് റ​ദ്ദ് ചെ​യ്ത​ത്. ദേ​ശീ​യ​പാ​ത ക​ക്കാ​ടു​വെ​ച്ച് വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ട​യ​റി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും അ​ട​ർ​ന്നു​പോ​യ​തും ട​യ​ർ തേ​ഞ്ഞ നി​ല​യി​ലു​മാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ഹാ​ൻ​ഡ് ബ്രേ​ക്കും സ്പീ​ഡ് ഗ​വ​ർ​ണ​ർ വി​ച്ഛേ​ദി​ച്ച നി​ല​യി​ലും നി​ര​വ​ധി അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി. … Read more

വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ വലയിൽ

വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ വലയിൽ

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിൽ വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ പിടിയിലായി. മതിലഞ്ചേരി പ്രകാശന്‍റെ വീട്ടിൽനിന്നാണ് മൂർഖനെ പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് പാമ്പ് കയറിക്കൂടിയതായി ശ്രദ്ധയിൽപ്പെട്ടത്. പൂച്ച പ്രസവിച്ചു കിടന്നിരുന്ന റാക്കിൽനിന്നും പൂച്ചയുടെയും പാമ്പിന്‍റെയും ശബ്ദം വേറിട്ട് കേട്ടതോടെ വീട്ടുകാർ പരിഭ്രാന്തരായി. പൂച്ചക്കുഞ്ഞുങ്ങളെ റാക്കിൽ ചത്ത നിലയിൽ കണ്ടെത്തി. രാത്രി ഏഴരയോടെ കാക്കഞ്ചേരി 11-ാം മൈലിൽനിന്നും ജാഫർ എന്നായൾ എത്തി മൂർഖനെ ശ്രമകരമായി പിടികൂടുകയായിരുന്നു.