വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ അറസ്റ്റിൽ

വഴിതെറ്റി  പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ അറസ്റ്റിൽ
Spread the love

മലപ്പുറം: പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുവാ സ്വദേശികളായ മുനീർ, സജീർ, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെയായിരുന്നു സംഭവം. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ 19 കാരിയാണ് പീഡനത്തിന് ഇരയായത്. കോഴിക്കോടുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ വഴി തെറ്റി പരപ്പനങ്ങാടിയിൽ എത്തി. തുടർന്ന് കോഴിക്കോട്ടേക്ക് പോകാൻ റെയിൽവേ സ്‌റ്റേനിൽ എത്തിയപ്പോൾ മുനീറും, പ്രജീഷും പെൺകുട്ടിയെ സമീപിക്കുകയായിരുന്നു.

തൊട്ടടുത്ത് ആളുകളെ സഹായിക്കുന്ന ഒരു വീട് ഉണ്ടെന്നും, അവിടേക്ക് കൊണ്ടുപോകാമെന്നും ഇവർ പെൺകുട്ടിയോട് പറഞ്ഞു. താത്പര്യമില്ലെന്ന് പറഞ്ഞ പെൺകുട്ടിയെ ഇവർ സമ്മർദ്ദം ചെലുത്തികൊണ്ടുപോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിച്ചു. പിന്നീട് പെൺകുട്ടിയെ ഓട്ടോഡ്രൈവറായ സജീറിന് കൈമാറുകയായിരുന്നു. ലോഡ്ജിൽ എത്തിച്ച് ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിന് ശേഷം പെൺകുട്ടിയെ വീണ്ടും പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടുകയായിരുന്നു.

പരിക്കേറ്റ പെൺകുട്ടി കാസർകോട് ആണ് ട്രെയിൻ ഇറങ്ങിയത്. ഇവിടെ നിന്നും പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *