പരപ്പനങ്ങാടി: വാഹന പരിശോധനക്കിടെ ഏഴ് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വാഹന പരിശോധനക്കിെടയാണ് വേങ്ങര സ്വദേശി എ.വി. അബ്ദുൽ ഗഫൂർ (21) പിടിയിലായത്.
പരപ്പനങ്ങാടി പെലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ്ഇൻസ്പെക്ടർ ജയദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സനിൽകുമാർ, മുജീബ് റഹ്മാൻ, താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാൾക്ക് എം.ഡി.എം.എ നൽകിയവരെക്കുറിച്ച അന്വേഷണം നടന്നുവരുകയാണന്ന് പൊലീസ് അറിയിച്ചു.