കടലാക്രമണ ദുരിതത്തിന് പുറമെ കുടിവെള്ളവും കിട്ടാക്കനിയായി തീരവാസികള്‍

കടലാക്രമണ ദുരിതത്തിന് പുറമെ കുടിവെള്ളവും കിട്ടാക്കനിയായി തീരവാസികള്‍

പൊന്നാനി: കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടമായ കടലോരവാസികള്‍ രണ്ട് മാസത്തോളമായി കുടിവെള്ളത്തിനും അലയുന്നു. പൊന്നാനി നഗരസഭയിലെ അലിയാര്‍ പള്ളിക്ക് സമീപത്തെ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. രണ്ട് മാസം മുമ്പുണ്ടായ കടലാക്രമണത്തിലാണ് കടലോരത്തെ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ശുദ്ധജല വിതരണം തകരാറിലായത്.ഇതോടെ ശുദ്ധജലം മേഖലയില്‍ കിട്ടാക്കനിയായി. പ്രദേശവാസികള്‍ വാട്ടര്‍ അതോറിയില്‍ ബന്ധപ്പെട്ടപ്പോള്‍ അഞ്ച് ദിവസത്തിനകം പൊട്ടിയ പൈപ്പ് പുനസ്ഥാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മാസം രണ്ട് പിന്നിട്ടിട്ടും, കുടിവെള്ള സംവിധാനം പുന:സ്ഥാപിച്ചില്ല. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വരെ വെള്ളമില്ലാതെ … Read more

വിവാഹ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

വിവാഹ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

പൊന്നാനി:വിവാഹ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൊന്നാനി ചാണ റോഡ് സ്വദേശി കറുപ്പം വീട്ടിൽ റിഷാദ് (39) നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റുരിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവ് ഭാര്യയെ നിരന്തരമായി മർദ്ദിക്കുന്നുണ്ടെന്നും, ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് മർദ്ദിച്ചുവെന്നാരോപിച്ചു  പരാതി നൽകിയിരുന്നു.ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് .പൊന്നാനി വനിതഎസ്.ഐ സിബി ടി ദാസ് ,എസ്.ഐ സുജിത്, അനിൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

ഓൺലൈൻ ബുക്കിങ് റസ്റ്റ് ഹൗസുകളെ ജനകീയമാക്കി -മന്ത്രി മുഹമ്മദ് റിയാസ്

ഓൺലൈൻ ബുക്കിങ് റസ്റ്റ് ഹൗസുകളെ ജനകീയമാക്കി -മന്ത്രി മുഹമ്മദ് റിയാസ്

പൊന്നാനി: ഓൺലൈൻ ബുക്കിങ് സംവിധാനം കൊണ്ടുവന്നതോടെ റസ്റ്റ് ഹൗസുകൾ ജനകീയ റസ്റ്റ് ഹൗസുകളായി മാറിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ റസ്റ്റ് ഹൗസുകളിൽനിന്ന് താമസയിനത്തിൽ എട്ടുകോടിയിലധികം രൂപയാണ് വരുമാനം ലഭിച്ചത്. 2021 നവംബറിനുശേഷം 52,079 പേരാണ് താമസത്തിന് റസ്റ്റ് ഹൗസുകൾ തിരഞ്ഞെടുത്തത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൽ കോംപോസിറ്റ് ടെൻഡർ നടപ്പാക്കാൻ തീരുമാനിച്ചതായും റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയവത്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊന്നാനി ചന്തപ്പടിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് … Read more

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസിന്റെ ഭാഗമായി ഒന്നാംഘട്ട വിവര ശേഖരണത്തിന് മലപ്പുറം ജില്ലയിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഹയർ സെക്കൻഡറിയോ തതുല്ല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്മാർട്ഫോൺ വേണം. വാർഡ് അടിസ്ഥാനത്തിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. വാർഡിന് പരമാവധി 4600 രൂപ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടിക്കാഴ്ച നടക്കുന്ന വേദിയും വിവിധ ബ്ലോക്ക്, നഗരസഭാ പരിധിയിലുള്ളവർ പങ്കെടുക്കേണ്ട തീയതിയും സമയവും ചുവടെ. തിരൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ– തിരൂർ, താനൂർ ബ്ലോക്ക് പഞ്ചായത്തുകൾ: 29ന് രാവിലെ … Read more

പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ അനക്സ് കെട്ടിട നിർമാണം: മണ്ണുപരിശോധനക്ക് തുടക്കം

പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ അനക്സ് കെട്ടിട നിർമാണം: മണ്ണുപരിശോധനക്ക് തുടക്കം

പൊന്നാനി: സംസ്ഥാന സർക്കാർ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ പൊന്നാനി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ അനക്സ് കെട്ടിടം നിർമിക്കുന്നതിന്‍റെ ആദ്യഘട്ടമായി മണ്ണ് പരിശോധനക്ക് തുടക്കമായി.നിലവിലെ നഗരം വില്ലേജ് ഓഫിസിനോട് ചേർന്ന ഭാഗത്താണ് ആദ്യദിനം പരിശോധന നടന്നത്. ആദ്യഘട്ടത്തിൽ മൂന്നുനില കെട്ടിടമാണ് നിർമിക്കുന്നതെങ്കിലും ഭാവി സാധ്യത പരിഗണിച്ച് അഞ്ചുനില കെട്ടിടത്തിനാവശ്യമായ തറ ഒരുക്കുന്ന തരത്തിലാണ് ബോർഹോൾ പരിശോധിക്കുന്നത്. അഞ്ച് പിറ്റുകളിൽ മണ്ണ് പരിശോധന നടക്കും. പരിശോധന പൂർത്തീകരിച്ച് കെട്ടിടത്തിനുള്ള ഡിസൈൻ പൊതുമരാമത്ത് വകുപ്പ് തയാറാക്കി സർക്കാറിന് … Read more

മാരക മയക്കുമരുന്നുമായി എടപ്പാളിൽ യുവാവ് പിടിയിൽ

മാരക മയക്കുമരുന്നുമായി എടപ്പാളിൽ  യുവാവ് പിടിയിൽ

എടപ്പാൾ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടപ്പാൾ കോലളമ്പ് വാക്കുളങ്ങര വീട്ടിൽ അസ്‌ലമിനെയാണ് (22) അറസ്റ്റ് ചെയ്തത്.ചങ്ങരംകുളം ഭാഗത്തുനിന്നാണ് 1.175 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. പൊന്നാനി എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ ജിനീഷിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.എം. ബാബുരാജ്, എ. ഗണേശൻ, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് എൽ. ബാബു,സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.ആർ. റിനിൽ രാജ്, ജെ.ഒ. ജെറിൻ, ശരത്, വനിത സിവിൽ എക്‌സൈസ് ഓഫിസർ രജിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 10 വർഷം … Read more