മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
പൊന്നാനി: എടപ്പാൾ തലമുണ്ടയിൽ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കുന്നംകുളം കാട്ടകമ്പാൽ സ്വദേശി പെരുമ്പുള്ളി പറമ്പിൽ സുമേഷാണ് (40) അറസ്റ്റിലായത്. എടപ്പാളിലെ വർക് ഷോപ്പ് ജീവനക്കാരനാണ് സുമേഷ്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തലമുണ്ട സി.എം.സി.എൽ.പി സ്കൂളിന് സമീപത്ത് ടൈലറിങ് ഷോപ്പ് നടത്തുന്ന ചെമ്പ്രയിൽ മണികണ്ഠന്റെ ഭാര്യ സിന്ധുവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടത്. സമീപത്തെ സി.സി.ടി.വിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞതിനാൽ ഇയാൾ … Read more