ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

ചങ്ങരംകുളം: വാഹന പരിശോധനക്കിടെ ഹെൽമറ്റും രേഖകളുമില്ലാത്തതിന് പിഴയിട്ട എസ്.ഐയെയും പൊലീസുകാരനെയും അസഭ്യം പറയുകയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി. തൃത്താലയിൽ എസ്.ഐയെയും പൊലീസുകാരെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50)യെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ കുറ്റിപ്പാലയിലാണ് സംഭവം. വാഹന പരിശോധ നടത്തുകയായിരുന്ന ചങ്ങരംകുളം എസ്ഐ ഖാലിദ്, സിപിഒ രാജേഷ് എന്നിവരെയാണ് പ്രതി അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്‌. ഹെൽമറ്റില്ലാതെ വന്ന പ്രതിയെ പൊലീസ് തടഞ്ഞ് നിർത്തി രേഖകൾ ആവശ്യ​പ്പെട്ടു. എന്നാൽ, രേഖകൾ ഒന്നുമില്ലാതിരുന്ന ബൈക്കിന് പിഴ അടക്കണമെന്ന് പറഞ്ഞതോടെ ഷാജി പ്രകോപിതനായി. പൊലീസിന് നേരെ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. പിന്നീട് പൊലീസുകാരെ അക്രമിക്കുകയും ബൈക്കെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്.

ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

മലപ്പുറം, പാലക്കാട് ജില്ലകളിലായി സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തൃത്താലയിൽ വാറണ്ട് കേസിൽ പിടികൂടാൻ ചെന്ന മുൻ കുറ്റിപ്പുറം എസ്ഐയെയും പൊലീസുകാരെയും മുറിയിൽ പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസിൽ പ്രതിയാണ് പിടിയിലായ ഷാജിയെന്ന് പൊലീസ് പറഞ്ഞു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *