നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്‌സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ

നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്‌സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ

പൊന്നാനി: ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവൻ സ്വർണമാല കവർന്നയാളെ 20 വർഷത്തിന് ശേഷം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്.20 വർഷം മുമ്പ് പെരുമ്പറമ്പിലെ കുട്ടൻ വൈദ്യരുടെ സുഖമില്ലാതെ കിടപ്പിൽ ആയിരുന്ന ഭാര്യാമാതാവിനെ പരിചരിക്കുന്നതിന് ഹോം നഴ്സ് ആയി വന്ന പ്രതി വയോധികയുടെ കഴുത്തിലെ സ്വർണമാല കവർന്ന് ഒളിവിൽ പോയിരുന്നു. വർഷങ്ങളായി കോട്ടയത്ത് നിന്ന് നാടുവിട്ട് വീട്ടുകാരുമായി ബന്ധപ്പെടാതെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ ഇരൂൾകുന്ന് … Read more

അപകടക്കെണിയായി വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ്

അപകടക്കെണിയായി വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ്

PONNANI NEWS : ജല അതോറിറ്റിയുടെ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനുണ്ടാക്കിയ കുഴികൾ മൂടാത്തതിനാൽ പൊന്നാനി-നരിപ്പറമ്പ് ദേശീയപാതയിലെ പൊന്നാനി ആർ.വി പാലസിന് മുൻവശത്തെ റോഡ് അപകടക്കെണിയായി. മാസങ്ങൾ പിന്നിട്ടിട്ടും കുഴിയടക്കാൻ വാട്ടർ അതോറിറ്റി തയാറാവാത്തത് അപകടങ്ങൾക്കിടയാക്കുകയാണ്. ഒരാഴ്ച മുമ്പ് പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തിയ ഇടത്താണ് റോഡ് കോൺക്രീറ്റ് ചെയ്യാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായത്. മലപ്പുറത്തുനിന്ന് കരിങ്കല്ലുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് തിങ്കളാഴ്ച കുഴിയിൽ പതിച്ചത്. ലോറിയുടെ ചക്രങ്ങൾ പൂർണമായും കുഴിയിൽ വീണതോടെ നടുറോഡിൽ ലോറി കുടുങ്ങി. … Read more

കാലാവസ്ഥ നിരീക്ഷണ സംവിധാനം ഇനി പൊന്നാനിയിലും

കാലാവസ്ഥ നിരീക്ഷണ സംവിധാനം ഇനി പൊന്നാനിയിലും

പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തു​ട​നീ​ളം മ​ഴ​മാ​പി​നി സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ന്നാ​നി​യി​ലും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ത​യാ​റാ​യി. പൊ​ന്നാ​നി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ക​ളി​ലാ​യാ​ണ് മ​ഴ​മാ​പി​നി സ്ഥാ​പി​ച്ച​ത്. ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച ഏ​ക സ്റ്റേ​ഷ​ൻ പൊ​ന്നാ​നി​യി​ലേ​താ​ണ്. പ​ദ്ധ​തി​ക്ക് മു​ന്നോ​ടി​യാ​യി പി. ​ന​ന്ദ​കു​മാ​ർ എം.​എ​ല്‍.​എ‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്വ​ത​ന്ത്ര സോ​ഫ്‌​റ്റ് വെ​യ​ര്‍ സ്ഥാ​പ​ന​മാ​യ ഐ​സി​ഫോ​സി​നാ​ണ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല. ഐ.​ഒ.​ടി അ​ധി​ഷ്ഠി​ത മ​ഴ​മാ​പി​നി​ക​ളും താ​പ​നി​ല, ഈ​ര്‍പ്പം തു​ട​ങ്ങി​യ​വ അ​ള​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ … Read more

പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ വലയിലായി

പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ വലയിലായി

പൊന്നാനി: പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. ഇവിടെനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് വലിയ മീൻ ലഭിച്ചത്. ഒഴുക്കുവല മത്സ്യബന്ധനത്തിനിടെയാണ് ഫൈബർ വള്ളത്തിന് കട്ടക്കൊമ്പൻ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. നേരത്തേ കട്ടക്കൊമ്പൻ ഇനത്തിൽപെട്ട ചെറിയ മത്സ്യം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത്രയും തൂക്കമേറിയത് ആദ്യമായാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 9500 രൂപക്കാണ് ഇത് വിറ്റത്. കടല്‍ പ്രക്ഷുബ്ദമായി മാറുന്നതിനാല്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കില്ല. ഇതോടെ ഇവ ഉപരിതലത്തില്‍ വരും. ഇങ്ങനെ എത്തിയപ്പോഴാവും … Read more

നാല് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

നാല് വയസ്സുകാരനെ തെരുവുനായ  ആക്രമിച്ചു

പൊന്നാനി: കെ.എസ്.ആർ.ടി.സി ഡിപ്പോ വളപ്പിൽ നാല് വയസ്സുകാരനുനേരെ തെരുവുനായ് ആക്രമണം. അക്രമകാരിയായ നായെ മറ്റൊരു തെരുവുനായ് കടിച്ചുകൊന്നു.ഉച്ചക്ക് ഒന്നോടെയാണ് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസ് കയറാനെത്തിയ കുട്ടിയെ തെരുവുനായ് കടിച്ചു പരിക്കേൽപ്പിച്ചത്. രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടിയെ പാഞ്ഞടുത്ത നായ് തോളിലും കൈയിലും കടിക്കുകയായിരുന്നു. കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.കെ.എസ്.ആർ.ടി.സി ഡിപ്പോ വളപ്പ് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടും അധികൃതരോ നഗരസഭയോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

ചങ്ങരംകുളം: വാഹന പരിശോധനക്കിടെ ഹെൽമറ്റും രേഖകളുമില്ലാത്തതിന് പിഴയിട്ട എസ്.ഐയെയും പൊലീസുകാരനെയും അസഭ്യം പറയുകയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി. തൃത്താലയിൽ എസ്.ഐയെയും പൊലീസുകാരെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50)യെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ കുറ്റിപ്പാലയിലാണ് സംഭവം. വാഹന പരിശോധ നടത്തുകയായിരുന്ന ചങ്ങരംകുളം എസ്ഐ ഖാലിദ്, സിപിഒ രാജേഷ് എന്നിവരെയാണ് പ്രതി അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്‌. ഹെൽമറ്റില്ലാതെ … Read more