ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി മറ്റൊരു മോഷണക്കേസിൽ അറസ്റ്റിൽ

ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി മറ്റൊരു മോഷണക്കേസിൽ അറസ്റ്റിൽ
Spread the love

പൊന്നാനി: പൊന്നാനി ജെ.എം റോഡിലെ ഷറഫുദ്ദീന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പൊന്നാനി സ്വദേശി മുഹമ്മദ് ഷാഫിയാണ് (41) അറസ്റ്റിലായത്. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങി ഒരു മാസത്തിനകമാണ് ഇയാൾ വീണ്ടും അറസ്റ്റിലായത്. രണ്ട് മൊബൈൽ ഫോണുകളും 3000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്.

മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ ഷാഫിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.നേരത്തേ എട്ട് മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജ്, എസ്.എസ്.ഐമാരായ അഷ്റഫ്, പ്രവീൺ, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *