പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ വലയിലായി

Spread the love

പൊന്നാനി: പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. ഇവിടെനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് വലിയ മീൻ ലഭിച്ചത്. ഒഴുക്കുവല മത്സ്യബന്ധനത്തിനിടെയാണ് ഫൈബർ വള്ളത്തിന് കട്ടക്കൊമ്പൻ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്.

നേരത്തേ കട്ടക്കൊമ്പൻ ഇനത്തിൽപെട്ട ചെറിയ മത്സ്യം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത്രയും തൂക്കമേറിയത് ആദ്യമായാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 9500 രൂപക്കാണ് ഇത് വിറ്റത്.

കടല്‍ പ്രക്ഷുബ്ദമായി മാറുന്നതിനാല്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കില്ല. ഇതോടെ ഇവ ഉപരിതലത്തില്‍ വരും. ഇങ്ങനെ എത്തിയപ്പോഴാവും വലയില്‍ കുരുങ്ങിയത്.

നീണ്ടതും കുന്തത്തിന്‍റെ ആകൃതിയിലുള്ളതുമായ മുകളിലെ താടിയെല്ലും കട്ടിയുള്ള ചര്‍മവുമാണ് ഇതിന്‍റെ പ്രത്യേകത. അതേസമയം, കേരളത്തിലെ തീരപ്രദേശത്ത് ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

Leave a Comment