എ.കെ.എസ്.ടി.യു ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് ഉണ്ണി ശുകപുരത്തിന് സമ്മാനിച്ചു

പുത്തനത്താണി: ആള്‍ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു.) സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഭദ്രം വിദ്യാഭ്യാസ മാധ്യമ അവാര്‍ഡ് മാതൃഭൂമി എടപ്പാള്‍ ലേഖകന്‍ ഉണ്ണി ശുകപുരത്തിന് ലഭിച്ചു. 5000 രൂപയും ഫലകവുമുള്ള അവാര്‍ഡ് പുത്തനത്താണിയില്‍ ജില്ലാ നേത്യ പഠന ക്യാമ്പില്‍ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ കെ ഭരത് രാജ് അവാര്‍ഡ് സമ്മാനിച്ചു.

ജില്ലയിലെ മികച്ച വിദ്യാഭ്യാസ റിപ്പോര്‍ട്ടിംഗിനാണ് എന്‍ട്രികള്‍ ക്ഷണിച്ചത്. എ കെ എസ് ടി യു സംസ്ഥാന ട്രഷറര്‍ സംസ്ഥാന സെക്രട്ടറി എം വിനോദ് , സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എം. ആശിഷ്, യുവകലാസാഹിതി ജില്ലാ സെക്രട്ടറി എ പി അഹമ്മദ്, എം ഡി മഹേഷ്, പി എം സുരേഷ്, യു എസ് പ്രദീപ്, അനൂപ് മാത്യു, ഷീജാ മോഹന്‍ദാസ് , വി.കെ.ശ്രീകാന്ത് , ടി.ജെ. രാജേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Leave a Comment