നിർമ്മാണത്തിനായി അടച്ചിട്ട് മൂന്നുവർഷം തികഞ്ഞിട്ടും കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ് തുറന്ന് നൽകാത്തതിൽ പ്രതിഷേധം

നിർമ്മാണത്തിനായി അടച്ചിട്ട് മൂന്നുവർഷം തികഞ്ഞിട്ടും കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ് തുറന്ന്  നൽകാത്തതിൽ പ്രതിഷേധം

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ബസ് സ്റ്റാൻഡ്,​ നിർമ്മാണത്തിനായി അടച്ചിട്ട് മൂന്നുവർഷം തികയുകയും പണി 90 ശതമാനവും പൂർത്തിയാവുകയും ചെയ്തിട്ടും തുറന്ന് നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ച് തുറന്നു നൽകുമെന്ന് പറഞ്ഞ് തുടങ്ങിയ പ്രവൃത്തി ഇനിയും പൂർത്തിയാക്കാനായിട്ടില്ല.കരാർ പ്രകാരം നിർമ്മാണക്കമ്പനിയായ ഊരാളുങ്ങലിന് ഇനിയും തുക കൈമാറാത്തതാണ് ബസ് സ്റ്റാൻഡ് തുറക്കുന്നത് വൈകാൻ മെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.  ഇത് മൂലം യാത്രക്കാരും വ്യാപാരികളും ബസ് ഓട്ടോ തൊഴിലാളികളും വിദ്യാർത്ഥികളുമടങ്ങുന്ന സമൂഹം ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് … Read more

അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഹന്നമോൾ മരണത്തിന് കീഴടങ്ങി

അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും ഹന്നമോൾ മരണത്തിന് കീഴടങ്ങി

കോട്ടക്കൽ: അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലും സുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി. കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയും മകളായ ഹന്നയാണ് (17) വെള്ളിയഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഹന്നയുടെ ജീവൻ രക്ഷിക്കാനുള്ള ഏക വഴി. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്ക് 40 ലക്ഷം രൂപയായിരുന്നു ആവശ്യം. ഒാട്ടോ ഡ്രൈവറായ പിതാവ് സൈതലവിക്ക് ഇത്രയും വലിയ തുക സമാഹരിക്കാനാകുമായിരുന്നില്ല. അതോടെ … Read more

കോട്ടക്കലിൽ ബസ്സ്റ്റാൻഡിലെ മുറികൾ കോടതിവിധിയിലൂടെ നേടി വ്യാപാരികൾ

കോട്ടക്കലിൽ ബസ്സ്റ്റാൻഡിലെ മുറികൾ കോടതിവിധിയിലൂടെ നേടി വ്യാപാരികൾ

കോട്ടക്കൽ: പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികൾക്ക് മുറികൾ നൽകാമെന്ന വാഗ്ദാനം കോട്ടക്കൽ നഗരസഭ അധികൃതർ തള്ളിയതോടെ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്ത് വ്യാപാരികൾ. ശനിയാഴ്ച നടക്കേണ്ടിയിരുന്ന ലേല നടപടികൾക്ക് സ്റ്റേ വരുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന ഭരണസമിതിക്കും ഇത് താൽക്കാലിക ആശ്വാസമായി. 25 വ്യാപാരികൾക്കാണ് പുതിയ കെട്ടിടത്തിൽ മുറി അനുവദിച്ചിരുന്നത്. ഓരോ കച്ചവടമുറികൾക്കും 15 ലക്ഷം രൂപയാണ് അന്നത്തെ ഭരണസമിതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍റെ ഭാഗമായി 3.75 ലക്ഷം രൂപ വീതം വിവിധ ഘട്ടങ്ങളിലായി നഗരസഭക്ക് നൽകുകയും ചെയ്തിരുന്നു. … Read more

മലപ്പുറം – കോട്ടക്കൽ പാതയിൽ മൈലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മലപ്പുറം – കോട്ടക്കൽ പാതയിൽ മൈലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം – കോട്ടക്കൽ പാതയിൽ മൈലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശിയും ഇപ്പോൾ മച്ചിങ്ങൽ ജി.എൽ.പി സ്കൂൾ സമീപത്ത് താമസക്കാരനുമായ പള്ളിത്തൊടി ബശീറിന്റെ (പോർട്ടർ ബശീർ ) മകൻ ജിംശാദ് (26) ആണ് മരിച്ചത്. ഇന്നെലെ രാത്രിയായിരുന്നു അപകടം. മാതാവ് : മുംതാസ്. സഹോദരങ്ങൾ : ജംശീന , ജിൽശാദ്.

മലപ്പുറം പാലപ്പെട്ടിയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി 314 ഖബറുകള്‍ പൊളിച്ചുമാറ്റി

മലപ്പുറം പാലപ്പെട്ടിയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി 314 ഖബറുകള്‍ പൊളിച്ചുമാറ്റി

മലപ്പുറം: മലപ്പുറം പാലപ്പെട്ടിയില്‍ ദേശീയപാത നിര്‍മ്മാണത്തിനായി 314 ഖബറുകള്‍ പൊളിച്ചുമാറ്റി. മാതൃക കാണിച്ച് പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മറ്റി. ദേശീയ പാതക്കായി പാലപ്പെട്ടി ബദര്‍പള്ളി ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്. ഈ ഭാഗത്തുണ്ടായിരുന്ന 314 ഖബറുകളാണ് പൊളിച്ചുനീക്കിയത്. പതിനഞ്ച് വര്‍ഷം മുതല്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്.ജെ.സി.ബി ഉപയോഗിച്ചാണ് ഖബറുകള്‍ പൊളിച്ചുമാറ്റിയത്. പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മറ്റിയുടെയും ദാറുല്‍ ആഖിറ മയ്യിത്ത് പരിപാലന കമ്മറ്റിയുടെയും നേതൃത്വത്തിലാണ് ഖബര്‍സ്ഥാന്‍ മാറ്റി സ്ഥാപിച്ചത്.എല്ലുകളും, പഴകിയ പോളിസ്റ്റര്‍ തുണികളും … Read more

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത്‌ തുടങ്ങി

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത്‌ തുടങ്ങി

കുറ്റിപ്പുറം: സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം കുറ്റിപ്പുറത്ത് തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായുള്ള ബാനർ വെണ്ടല്ലൂരിലെ ചന്ദ്രശേഖരന്റെ വീട്ടിൽനിന്ന് അജിത് കൊളാടി ജാഥാ ക്യാപ്റ്റൻ വി. അരവിന്ദാക്ഷന് കൈമാറി. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പൂക്കാട്ടിരിയിലെ പി. ജയപ്രകാശിന്റെ വീട്ടിൽനിന്ന് എം.എ. അജയകുമാർ പതാകജാഥ നയിക്കുന്ന ഗിരിജ വത്സരാജിന് കൈമാറി. കൊടിമരം എ.യു. രാമചന്ദ്രന്റെ വീട്ടിൽ വെച്ച് അഷറഫലി കാളിയത്ത് ജാഥാ ക്യാപ്റ്റൻ ടി. ജാനിസ്ബാബുവിന് കൈമാറി. വിവിധ കേന്ദ്രങ്ങളിൽ എം. ജയരാജ്, സുരേഷ് വലിയകുന്ന്, എം. ഗിരിജ, … Read more