യാത്രക്കാർക്ക് ദുരിതമായി പൂക്കോട്ടുംപാടം അങ്ങാടിയിലെ കുഴികൾ

യാത്രക്കാർക്ക് ദുരിതമായി  പൂക്കോട്ടുംപാടം അങ്ങാടിയിലെ കുഴികൾ

പൂക്കോട്ടുംപാടം: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ പൂക്കോട്ടുംപാടം അങ്ങാടിയിൽ റോഡിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. നിലമ്പൂരിലേക്കുള്ള പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നുള്ള കുഴികളാണ് അപകടക്കെണിയാവുന്നത്. മഴ ശക്തമായതോടെ കുഴികളുടെ ആഴം കൂടി വെള്ളം കെട്ടിക്കിടക്കുകയാണ്. അശാസ്ത്രീയമായി അഴുക്കുചാലുകൾ നിർമിച്ചതിനാൽ വെള്ളം ഒഴുകിപോവാത്തതാണ് റോഡ് തകർന്ന് കുഴികൾ രൂപപ്പെടാനുള്ള പ്രധാന കാരണം. റോഡിലൂടെ ദുരിത യാത്ര തുടരുമ്പോഴും അധികൃതർ നടപടികൾ സ്വീകരിക്കാത്തതിൽ കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും പരാതികളേറെയാണ്. അഴുക്കുചാൽ വൃത്തിയാക്കി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തയാറാവാതെ ഗ്രാമപഞ്ചായത്ത് ഓണാഘോഷം നടത്തുന്നതിനെതിരെ … Read more

യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ അറസ്റ്റിൽ

യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ അറസ്റ്റിൽ

അരീക്കോട്: കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പിടിയിൽ. തൃക്കളയൂർ സ്വദേശി അശ്വിനെയാണ് (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് തൃക്കളയൂർ സ്വദേശി മന്യയെ (22) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. യുവതിയും അശ്വിനും എട്ട് വർഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറിൽ ബന്ധുക്കൾ വിവാഹനിശ്ചയം നടത്തിയിരുന്നു. ദുരൂഹത ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം അരീക്കോട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് … Read more

അരീക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ

അരീക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ

അരീക്കോട്: പ്രായപൂർത്തിയാകാത്ത അസം സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി മഹീന്ദ്രനെയാണ് (27) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കാവനൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന അസം സ്വദേശിയായ പതിനഞ്ചുകാരിയെ ആഗസ്റ്റ് 26നാണ് കാണാതായത്. കുടുംബം അരീക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് എറണാകുളത്ത് നിന്ന് പ്രതിയോടൊപ്പം അരീക്കോട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മഹീന്ദ്രന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. മഞ്ചേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. … Read more

മഞ്ചേരി മേലാക്കത്ത് നായ്ക്കളുടെ ആക്രമണം; മൂന്നുപേർക്ക് കടിയേറ്റു

മഞ്ചേരി മേലാക്കത്ത് നായ്ക്കളുടെ ആക്രമണം; മൂന്നുപേർക്ക് കടിയേറ്റു

മഞ്ചേരി: മേലാക്കത്ത് തെരുവു നായ്ക്കളുടെ ആക്രമണം. മൂന്നുപേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെയാണ് നായ്ക്കൾ ഭീതിപരത്തിയത്. മേലാക്കത്ത് വീടിന്റെ മുന്നിൽ നിൽക്കുകയായിരുന്ന ദമ്പതികൾക്കാണ് ആദ്യം കടിയേറ്റത്. ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തൊട്ടുപിന്നാലെ കാൽനടയാത്രക്കാരന് കടിയേറ്റു. കാളികാവ് ക്ഷേത്രം റോഡിലൂടെ എത്തിയ വാഹനങ്ങൾക്ക് നേരെയും നായ്ക്കൾ തിരിഞ്ഞു. എക്സൈസ് ഓഫിസിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പാണ് ഇവയുടെ താവളമെന്ന് നാട്ടുകാർ പറയുന്നു. നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. മലപ്പുറം റോഡ്, മെഡിക്കൽ കോളജ് പരിസരം, ഡോക്ടേഴ്സ് … Read more

വന്യമൃഗ ശല്യം രൂക്ഷം; മൂത്തേടത്തെ കര്‍ഷകര്‍ ദുരിതത്തില്‍

വന്യമൃഗ ശല്യം രൂക്ഷം; മൂത്തേടത്തെ കര്‍ഷകര്‍ ദുരിതത്തില്‍

എടക്കര: വന്യമൃഗ ശല്യം രൂക്ഷമായതോടെ മൂത്തേടം നെല്ലിക്കുത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍. വനാതിര്‍ത്തിയിലെ കിടങ്ങ് മണ്ണിടിഞ്ഞ് നശിച്ചതോടെയാണ് കാട്ടാനയും കാട്ടുപന്നിയും അടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത്. നെല്ലിക്കുത്ത് അംഗന്‍വാടിക്ക് സമീപം പൂവുണ്ടകുന്നിലെ മേലേതില്‍ അബ്ദുല്‍ കരീം, അവിലന്‍ ആലി, പുല്‍ക്കട അസൈനാര്‍, നെല്ലിക്കുത്തിലെ മുണ്ടമ്പ്ര ഷാനിബ എന്നിവരുടെ തോട്ടത്തിൽ ശനിയാഴ്ച രാത്രി കാട്ടാനകള്‍ നാശം വിതച്ചു. കരുളായി റേഞ്ചിലെ പടുക്ക വനത്തില്‍നിന്ന് എത്തിയ ചുള്ളിക്കൊമ്പന്‍ മേലേതില്‍ കരീമിന്റെ തോട്ടത്തില്‍ വ്യാപക നാശമാണ് വരുത്തിയത്. മൂന്ന് വര്‍ഷം പ്രായമായ നൂറ്റമ്പതോളം … Read more

വള്ളിക്കുന്ന് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

വള്ളിക്കുന്ന് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ ഏഴുവരെ നടക്കുന്ന വള്ളിക്കുന്ന് ഫെസ്റ്റ് 2022ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വലുതും ചെറുതുമായ നിരവധി സ്റ്റാളുകൾ മേളയിൽ ഒരുക്കും. രണ്ടുദിവസത്തിനുള്ളിൽ സ്റ്റാളുകൾ സജ്ജമാവും. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക,​ പ്രദർശന വിപണന മേളയ്ക്ക് പുറമെ വിജ്ഞാനത്തിനും വിനോദത്തിനുമുള്ള വേദികൾ ഒരുങ്ങിക്കഴിഞ്ഞു. കുടുംബശ്രീ യൂണിറ്റുകളുടെ പ്രദർശനവും വിപണനവും കൈത്തറി,​ ഖാദി വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ,​ പൂച്ചെടികൾ, തൈകൾ, വിത്തുകൾ, അലങ്കാര മത്സ്യങ്ങൾ, കൺസ്യൂമർ സാധനങ്ങൾ തുടങ്ങിയവയോടൊപ്പം പുസ്തകച്ചന്ത, കലാ-സാംസ്‌കാരിക പരിപാടികൾ, … Read more