അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി

അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി

പൂക്കോട്ടുംപാടം: അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ അമരമ്പലം പഞ്ചായത്തിലെ പരിയങ്ങാട് പ്രദേശത്ത് വെള്ളം കയറി. ടി.കെ കോളനി-പൂക്കോട്ടുംപാടം റോഡില്‍ വെള്ളമെത്തിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ നിരവധി കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ പെയ്ത ശക്തമായ മഴയിലാണ് പരിയങ്ങാട് ഭാഗത്തേക്ക് അപ്രതീക്ഷിതമായി വെള്ളമെത്തിയത്. സാധാരണ മഴ പെയ്താൽ വെള്ളമെത്താത്ത പ്രദേശത്തേക്കാണ് മഴവെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പൂക്കോട്ടുംപാടം ടി.കെ കോളനി റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെടുകയായിരുന്നു. അരമണിക്കൂറിനുശേഷം വെള്ളം കുറഞ്ഞതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപ്രതീക്ഷിതമായെത്തിയ വെള്ളം കൃഷിയിടത്തിലൂടെ കോട്ടപ്പുഴയിലേക്ക് … Read more

വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡരികിലേയ്ക്ക് ചെരിഞ്ഞു

വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡരികിലേയ്ക്ക് ചെരിഞ്ഞു

ആതവനാട്: തൃശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ ബൈക്കിന് ഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡ് സൈഡിലേയ്ക്ക് ചെരിഞ്ഞു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്ക്ക് സഞ്ചരിച്ച കെ.എസ്.ആർ.ടി.സി.യുടെ ഗരുഡ കിങ് ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ മറ്റു ബസ്സുകളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു. വെട്ടിച്ചിറയിൽ പാത ഇരട്ടിപ്പിന്റെ ഭാഗമായി നിർമ്മിച്ച വൺവേ പാതയിലെ തിരിവിൽ എതിർവശത്തു നിന്നും വന്ന ബൈക്കിന് സൈഡ് നൽകാൻ ശ്രമിച്ചതോടെ റോഡരികിലെ മണ്ണിൽ താഴ്ന്ന് ചെരിയുകയായിരുന്നു. തുടർന്ന് രാവിലെ ക്രയിൽ, മണ്ണുമാന്തി … Read more

പീഡനക്കേസില്‍ വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പീഡനക്കേസില്‍ വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മഞ്ചേരി : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. തൃശൂര്‍ ചാവക്കാട് വെങ്കിടങ്ങ് തൊയക്കാവ് ചുങ്കത്ത് പണിക്കവീട്ടില്‍ മുഹമ്മദ് (47)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത് 2022 ജനുവരി ഒന്നിനും ഫെബ്രുവരി 24നും ഇടയിലുള്ള വിവിധ ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയുടെ മാനസിക അസുഖമുള്ള മാതാവിനെ ചികിത്സിക്കാനായി മൊറയൂര്‍ എഴുത്തുപറമ്പിലുള്ള വീട്ടിലെത്തിയതായിരുന്നു പ്രതി. കുട്ടിക്ക് കൗണ്‍സിലിംഗ് ആവശ്യമാണെന്ന് പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് … Read more

കാട്ടുപന്നി ആക്രമണം; മൂന്നുപേർക്ക് പരിക്ക്

കാട്ടുപന്നി ആക്രമണം; മൂന്നുപേർക്ക് പരിക്ക്

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ മാളിയേക്കലിൽ കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഉരലുംമടക്കലിൽ പിലാക്കൽ അബുവിന്‍റെ ഭാര്യ ആസ്യ (48), വാളാഞ്ചിറപ്പടിയിൽ വാളാഞ്ചിറ അബ്ദുൽ മുനീറിന്‍റെ മകൻ മുഹമ്മദ് ഫയാസ് (14), മാളിയേക്കൽ കുന്നിലെ മേനാട്ട് കയ്യൻ അബ്ദുൽ സലാമിന്‍റെ ഭാര്യ ഹസീന എന്നിവർക്കാണ് പരിക്കേറ്റത്. പാത്രം കഴുകുന്നതിനിടെയാണ് ആസ്യക്കു നേരെ ആക്രമണമുണ്ടായത്. കാലിന്‍റെ തുടയെല്ലും ഉപ്പൂറ്റിയും പൊട്ടിയ ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നു ആസ്യക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വാളാഞ്ചിറപ്പടിയിൽ … Read more

സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും

സാങ്കേതിക പ്രശ്നങ്ങൾ; കുറ്റിപ്പുറം പാലത്തിലെ അറ്റകുറ്റപ്പണികൾ ഇന്ന് തുടങ്ങില്ല, ഗതാഗതം തുടരും

കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ദേശീയപാത നിർമ്മാണ കമ്പനിയുടെ മണ്ണുമാന്തി ഇടിച്ചതിനെ തുടർന്ന് തകരാറിലായ കുറ്റിപ്പുറം പാലത്തിൽ ഇന്ന് തുടങ്ങേണ്ട അറ്റകുറ്റപണികൾ മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് അറ്റകുറ്റപണികൾ നടത്തുന്നത് മാറ്റിവക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പാലം അടക്കുകയില്ല എന്ന കാര്യത്തിൽ കുറ്റിപ്പുറം പോലീസിൻ്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ലഭിച്ചു. പാലം മുഴുവനായി അടക്കേണ്ട സ്ഥിതിയുള്ളതിനാൽ മറ്റൊരു ദിവസം മുൻകൂട്ടി അറിയിച്ച ശേഷമായിരിക്കും ഇനി പണികൾ നടക്കുകയെന്നും പോലീസ് അറിയിച്ചു. പാലം അടക്കാത്ത സ്ഥിതിക്ക് കുറ്റിപ്പുറം പാലം … Read more

കടലാക്രമണ ദുരിതത്തിന് പുറമെ കുടിവെള്ളവും കിട്ടാക്കനിയായി തീരവാസികള്‍

കടലാക്രമണ ദുരിതത്തിന് പുറമെ കുടിവെള്ളവും കിട്ടാക്കനിയായി തീരവാസികള്‍

പൊന്നാനി: കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടമായ കടലോരവാസികള്‍ രണ്ട് മാസത്തോളമായി കുടിവെള്ളത്തിനും അലയുന്നു. പൊന്നാനി നഗരസഭയിലെ അലിയാര്‍ പള്ളിക്ക് സമീപത്തെ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. രണ്ട് മാസം മുമ്പുണ്ടായ കടലാക്രമണത്തിലാണ് കടലോരത്തെ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ശുദ്ധജല വിതരണം തകരാറിലായത്.ഇതോടെ ശുദ്ധജലം മേഖലയില്‍ കിട്ടാക്കനിയായി. പ്രദേശവാസികള്‍ വാട്ടര്‍ അതോറിയില്‍ ബന്ധപ്പെട്ടപ്പോള്‍ അഞ്ച് ദിവസത്തിനകം പൊട്ടിയ പൈപ്പ് പുനസ്ഥാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മാസം രണ്ട് പിന്നിട്ടിട്ടും, കുടിവെള്ള സംവിധാനം പുന:സ്ഥാപിച്ചില്ല. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വരെ വെള്ളമില്ലാതെ … Read more