എംഡിഎംഎയും കഞ്ചാവുമായി മൂന്ന്പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

എംഡിഎംഎയും കഞ്ചാവുമായി മൂന്ന്പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളില്‍ നിന്നാണ് മൂന്നുപേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ്(63), അലനല്ലൂര്‍ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീര്‍ (21), താമരശ്ശേരി പൂനൂര്‍ സ്വദേശി ആലപ്പടിക്കല്‍ മുഹമ്മദ് റിയാസ്(33) എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം ജില്ലക്കകത്ത് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഓണാഘോഷത്തോടനുബന്ധിച്ച് വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാംപുകള്‍,കഞ്ചാവ് ,ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ വന്‍തോതില്‍ ശേഖരിച്ചുവച്ചിരിക്കുന്ന സംഘങ്ങളെ കുറിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പ്രത്യേക സംഘം ജില്ലാ അതിര്‍ത്തികളിലും സ്റ്റേഷന്‍പരിധികളിലും ഒരാഴ്ചയോളം നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് എംഡിഎംഎയും കഞ്ചാവ് ശേഖരവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

Leave a Comment