ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്ത്​; സഹോദരങ്ങൾ പോലീസ് പിടിയിൽ

Spread the love

കുറ്റിപ്പുറം: ആക്രി സാധനങ്ങൾ എന്ന വ്യാജേന മണൽ കടത്തിയ കേസിൽ മദിരശ്ശേരിയിലെ സഹോദരങ്ങൾ അറസ്റ്റിൽ. മദിരശ്ശേരി തോട്ടത്തിൽ ഷാഹുൽ ഹമീദ് (32), അബ്ദുൽ നാസർ (27) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

മദിരശ്ശേരി മാമ്പി സ്റ്റേഡിയം ഭാഗത്തുനിന്ന് മണൽ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഗുഡ്സ് ഓട്ടോയിൽ മണൽ കയറ്റി ടാർപായ കൊണ്ട് മൂടി അതിന് മുകളിൽ ആക്രി സാധനങ്ങൾ വെച്ചാണ് മണൽ കൊണ്ടുപോയിരുന്നത്. ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിനോട് മോശമായി പെരുമാറിയതിനും കേസെടുത്തിട്ടുണ്ട്.

Leave a Comment