മഴ കമ്മി: ആഢ്യൻപാറയിൽ ജലവൈദ്യുതി ഉൽപാദനം 70 ശതമാനം കുറവ്
നിലമ്പൂർ: മഴകമ്മി മൂലം ജില്ലയിലെ ഏക ജലവൈദ്യുതി നിലയമായ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതിയിൽ ഈ വർഷം വൈദ്യുതി ഉൽപാദനത്തിൽ 70 ശതമാനം കുറവ്. പ്രതിദിന ഉൽപാദന ശേഷി 84,000 യൂനിറ്റ് ആണ്. എന്നാൽ 10,000 മുതൽ 11,000 വരെയാണ് ഇപ്പോഴത്തെ ഉൽപാദനം. പദ്ധതിയുടെ ജലസ്രോതസ്സായ കാഞ്ഞിരപ്പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. മൺസൂൺ ഇതേപോലെ തുടർന്നാൽ അടുത്ത മാസത്തോടെ നിലയം പ്രവർത്തിപ്പാക്കാനാവാതെ അടച്ചിട്ടേണ്ടി വരുമെന്ന് കേന്ദ്രത്തിലെ അസി. എൻജിനീയർ പി.ആർ. ഗണദീപൻ പറഞ്ഞു. വെള്ളത്തിന്റെ കുറവുമൂലം … Read more