പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് തുറന്നു

പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് തുറന്നു

താനൂർ: ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് ഞായറാഴ്ച രാവിലെ മുതൽ താൽക്കാലികമായി തുറന്നു. സർക്കാർ നിർദേശമനുസരിച്ച് ജില്ല കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവിട്ടത്. ജൂലൈ മാസത്തിൽ ഈ വിഷയത്തിൽ അയച്ച കത്തിൽ നടപടിയുണ്ടാകാത്ത പക്ഷം ജില്ല മജിസ്ട്രേറ്റെന്ന അധികാരമുപയോഗിച്ച് ഡിവിഷനൽ മാനേജറെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നറിയിച്ചതിനെ തുടർന്നാണ് റെയിൽവേ അധികൃതർ ഗേറ്റ് തുറക്കാൻ നിർബന്ധിതരായത്. മേൽപാല നിർമാണത്തിനായി 40 ദിവസത്തേക്കെന്ന് പറഞ്ഞ് അടച്ച റെയിൽവേ ഗേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാതിരുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഏറ്റവുമൊടുവിൽ റെയിൽവേ … Read more

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി താനൂരിൽ പിടിയിൽ

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി താനൂരിൽ പിടിയിൽ

താനൂർ: കാപ്പ നിയമപ്രകാരം മലപ്പുറം പൊലീസ് നാടുകടത്തിയ മലപ്പുറം കോഡൂർ സ്വദേശി ഷംനാദ് ആമിയൻ എന്ന കുഞ്ഞൻ ബാവയെ (27) താനൂരിൽനിന്ന് പിടികൂടി. പ്രതി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ താനൂർ ഓലപ്പീടികയിൽനിന്ന് ഇൻസ്പെക്ടർ ജീവൻ ജോർജ്, പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാർ, താനൂർ ഡാൻസാഫ് അംഗങ്ങളായ അഭിമന്യു, പ്രമോദ്, ആൽബിൻ, ജിനീഷ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കും.

സാധനങ്ങൾ വാങ്ങാൻ എത്തിയ കുട്ടിയോട് അപമര്യാദയായി പെരുമാറിയ കടയുടമക്കെതിരെ പോക്സോ കേസ്

സാധനങ്ങൾ വാങ്ങാൻ എത്തിയ കുട്ടിയോട് അപമര്യാദയായി പെരുമാറിയ കടയുടമക്കെതിരെ പോക്സോ കേസ്

താനൂർ: കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ കുട്ടിയോട് അപമര്യാദയായി പെരുമാറിയ കടയുടമക്കെതിരെ കേസെടുത്തു. താനൂർ പരിയാപുരം മുക്കോല അസ്സമ്മാക്കിത്താനകത്ത് ഉസ്മാൻ (50) എന്നയാളുടെ പേരിലാണ് പോക്സോ പ്രകാരം കേസെടുത്തത്. ആഗസ്റ്റ് 23നാണ് സംഭവം. 10 വയസ്സുകാരിയോട് കടയിൽ വെച്ച് അപമര്യാദയായി പെരുമാറിയത് കുട്ടി വീട്ടിൽ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ താനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്കയച്ചു.

താനൂർ സ്വദേശിനിയായ യുവതിക്കുനേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് റിമാൻഡിൽ

താനൂർ സ്വദേശിനിയായ യുവതിക്കുനേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് റിമാൻഡിൽ

താനൂർ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദാണ് (24) റിമാൻഡിലായത്. താനൂര്‍ പൊലീസിലാണ് താനൂർ സ്വദേശിനി പരാതി നൽകിയത്. പരാതി പിന്നീട് താനൂര്‍ പൊലീസ് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ 20ന് അങ്കപ്പറമ്പിന് സമീപമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. നേരത്തേ പരിചയമുള്ള യുവതിയെ യുവാവ് ബൈക്കില്‍ കയറ്റി അങ്കപ്പറമ്പിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ … Read more

സൗദിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരണപ്പെട്ടു

സൗദിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരണപ്പെട്ടു

താനൂര്‍: സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി പുത്തന്‍ പീടിയേക്കല്‍ ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബു(34) മരണപ്പെട്ടു. സൗദി ഖമീസില്‍ നിന്നും ബിഷയ്ക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെറിന്‍ ബാബുവിന്റെ കബറടക്കം നിയമ നടപടികള്‍ക്ക് ശേഷം പിന്നീട് തീരുമാനിക്കും. മാതാവ് നുസ്രത്ത്. ഭാര്യ: ഫര്‍സാന. മക്കള്‍: ഷിബില്‍, ഫിദ മറിയം, മുഹമ്മദ് ഐദിന്‍ (ആറു മാസം പ്രായം). സഹോദരിമാര്‍: നസ്രിന്‍, … Read more

അധ്യാപക ഒഴിവ്- മലപ്പുറം ജില്ല

അധ്യാപക ഒഴിവ്- മലപ്പുറം ജില്ല

താനൂർ സിഎച്ച്എംകെ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബിസിനസ് മാനേജ്‌മെന്റ് വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 26ന് 10ന്. മൂത്തേടം ഗവ. എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23ന് 10.30ന്. നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക എൻഎസ്എസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 24ന് 2ന് . 04931 222224