താനൂർ: കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ കുട്ടിയോട് അപമര്യാദയായി പെരുമാറിയ കടയുടമക്കെതിരെ കേസെടുത്തു. താനൂർ പരിയാപുരം മുക്കോല അസ്സമ്മാക്കിത്താനകത്ത് ഉസ്മാൻ (50) എന്നയാളുടെ പേരിലാണ് പോക്സോ പ്രകാരം കേസെടുത്തത്.
ആഗസ്റ്റ് 23നാണ് സംഭവം. 10 വയസ്സുകാരിയോട് കടയിൽ വെച്ച് അപമര്യാദയായി പെരുമാറിയത് കുട്ടി വീട്ടിൽ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ താനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്കയച്ചു.