നിലമ്പൂർ: 33.5 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കേസ് നടപടിക്കിടെ ഒരാൾ ഓടിരക്ഷപ്പെട്ടു. നിലമ്പൂർ വല്ലപ്പുഴ ചാലിയിലെ തൊട്ടിയൻ വീട്ടിൽ ഫെബിൻ (24) ആണ് പിടിയിലായത്. കൂട്ടുപ്രതിയായ നിലമ്പൂർ ഏനാന്തി വളനൊടി വിഷ്ണു ആണ് രക്ഷപ്പെട്ടത്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫിസിലെ ഇൻസ്പെക്ടർ എ.ആർ. രതീഷും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കേസ് രേഖകൾ തയാറാക്കി തുടർനടപടികൾക്കായി ഒന്നാം പ്രതിയെയും തൊണ്ടികളും നിലമ്പൂർ റേഞ്ച് ഓഫിസിന് കൈമാറി. അസി. എക്സൈസ് ഇൻസ്പെക്ടർ ആർ.പി. സുരേഷ് ബാബു, പ്രിവന്റീവ് ഓഫിസർ പി.കെ. പ്രശാന്ത്, ഡ്രൈവർ മഹമൂദ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.