കാപ്പ ചുമത്തി നാടുകടത്തിയ പ്രതി താനൂരിൽ പിടിയിൽ

Spread the love

താനൂർ: കാപ്പ നിയമപ്രകാരം മലപ്പുറം പൊലീസ് നാടുകടത്തിയ മലപ്പുറം കോഡൂർ സ്വദേശി ഷംനാദ് ആമിയൻ എന്ന കുഞ്ഞൻ ബാവയെ (27) താനൂരിൽനിന്ന് പിടികൂടി.

പ്രതി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ താനൂർ ഓലപ്പീടികയിൽനിന്ന് ഇൻസ്പെക്ടർ ജീവൻ ജോർജ്, പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാർ, താനൂർ ഡാൻസാഫ് അംഗങ്ങളായ അഭിമന്യു, പ്രമോദ്, ആൽബിൻ, ജിനീഷ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കും.

Leave a Comment