ചാ​ലി​യാ​ർ തീ​ര​ത്ത് വ​ന​മേ​ഖ​ല​യി​ൽ ലോ​റി​യു​ടെ ടാ​ങ്ക് ക​ണ്ടെ​ത്തി

നി​ല​മ്പൂ​ർ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യു​ടെ കൂ​റ്റ​ൻ ടാ​ങ്ക് ക​ണ്ടെ​ത്തി. ചാ​ലി​യാ​റി​ന്റെ വൃ​ഷ്ടി ഭാ​ഗ​മാ​യ വ​ന​മേ​ഖ​ല​യി​ൽ മീ​ൻ​മു​ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ഏ​താ​ണ്ട് ഒ​രു കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​ണ് പ​ന്ത് രൂ​പ​ത്തി​ലാ​യ ടാ​ങ്ക് ക​ണ്ടെ​ത്തി​യ​ത്. വ​ന​ത്തി​ലൂ​ടെ​യു​ള്ള മ​ല​വെ​ള്ള പാ​ച്ചി​ലി​ലെ കു​ത്തൊ​ഴു​ക്കി​ൽ ടാ​ങ്ക് വേ​ർ​പെ​ട്ട​താ​വാം എ​ന്നാ​ണ് ക​രു​തു​ന്ന​ത്. ലോ​റി​യു​ടെ മ​റ്റ് അ​വ​ശി​ഷ്ട​ഭാ​ഗ​ങ്ങ​ളൊ​ന്നും സ​മീ​പ​ത്താ​യി ക​ണ്ടെ​ത്തി​യി​ല്ല. കൂ​റ്റ​ൻ പാ​റ ക​ല്ലു​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യും കു​ത്തി​യൊ​ലി​ച്ച് ടാ​ങ്ക് പാ​ടെ ചു​രു​ണ്ടി​ട്ടു​ണ്ട്. ചാ​ലി​യാ​റി​ലൂ​ടെ കൂ​റ്റ​ൻ മ​ര​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ളും ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും … Read more

മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് 40 അംഗ ഫയർഫോഴ്സ്; ജില്ലയിൽ മാറ്റിത്താമസിപ്പിക്കൽ തുടങ്ങി

മലപ്പുറം: ജില്ലയിൽ പ്രകൃതിദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരെയും ബന്ധുവീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റിപ്പാർപ്പിക്കാൻ ദുരന്തനിവാരണസമിതിയോഗം തീരുമാനിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ വില്ലേജ് ഓഫീസർമാരുടെയും തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ പൂർത്തിയാക്കി . ദുരന്തം നടന്ന വയനാട്ടിലേക്ക് അഗ്നിരക്ഷാ സേനയുടെ 40 അംഗ ടീമിന് ജില്ലയിൽ നിന്ന് അയച്ചു. എൻ.ഡി.ആർ. എഫ് സംഘം നിലമ്പൂരിൽ പ്രശ്ന സാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചു. പുഴകളിലെ ജലവിതാനം യഥാസമയം നിരീക്ഷിച്ചു വരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ഉദ്യോഗസ്ഥ സംവിധാനം സജ്ജമാണെന്നും ജില്ലാ കളക്ടർ … Read more

കരൾപിളർത്തും കാഴ്ചയായി ചാലിയാർ: ഒഴുകിയെത്തിയ 20 മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു

നിലമ്പൂർ  വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിന്റെ കുത്തൊഴുക്കിൽ കിലോമീറ്ററുകൾ പിന്നിട്ട് നിലമ്പൂരിൽ എത്തിയപ്പോഴുള്ള കാഴ്ച ആരുടെയും കരൾപിളർക്കുന്നതാണ്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ നിന്നും 20 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പോത്തുകല്ല് പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇരുട്ടി കുത്തി, അമ്പുട്ടാൻ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പി പാലം എന്നീ കടവുകളിൽ നിന്നും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ 7.30ന് കുനിപ്പാലയിൽനിന്ന് മൂന്നു വയസ്സ് പ്രായമുള്ള … Read more

നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ ശക്തമാക്കിയതായും ആരോഗ‍്യവകുപ്പ് അധികൃതർ പറഞ്ഞു. എച്ച്1 എന്‍1, ഡെങ്കിപ്പനി, കോവിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവക്കു പുറമെയാണ് നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് വെള്ളിയാഴ്ച മരിച്ച നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ അധ‍്യാപകൻ അജീഷിന്‍റെ രണ്ടു ബന്ധുക്കൾ ഉൾപ്പെടെ 12 … Read more

കരിങ്കൽ മതിൽ കെട്ടുന്നതിനിടെമണ്ണിടിഞ്ഞുവീണ് രണ്ടുപേർക്ക് പരിക്ക്

നി​ല​മ്പൂ​ർ: വ​ഴി​ക്ക​ട​വി​ൽ ക​രി​ങ്ക​ൽ മ​തി​ൽ കെ​ട്ടു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി പൈ​ക്കാ​ട​ൻ സ്വ​പ്നേ​ഷ് (40), ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി മ​ണി (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ണ്ണും ക​ല്ലും പ​തി​ച്ച് ഒ​രാ​ൾ​ക്ക് കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​യാ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. വ​ഴി​ക്ക​ട​വ് കെ​ട്ടു​ങ്ങ​ൽ ജു​മാ​മ​സ്ജി​ദി​ന് പി​റ​കി​ലെ സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ … Read more

നിലമ്പൂർ ജില്ല ആശുപത്രിയിൽ ജലക്ഷാമം: 30 ലക്ഷത്തിന്‍റെ ഭൂഗർഭ ജല സംഭരണി നിർമിക്കും

നി​ല​മ്പൂ​ർ: വേ​ന​ൽ ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ​രി​ഹാ​ര​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. ചൂ​ട് ഏ​റി​വ​രു​ന്ന സാ​ഹ​ച​ര‍്യ​ത്തി​ൽ ജ​ല​ത്തി​ന്‍റെ ആ​വ​ശ്യം കൂ​ടു​മെ​ന്ന​ത് മു​ന്നി​ൽ​ക​ണ്ടാ​ണ് പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ടാ​ങ്ക​റി​ൽ വെ​ള്ളം പു​റ​ത്തു നി​ന്ന് പ​ണം കൊ​ടു​ത്ത് വാ​ങ്ങി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു​ണ്ട്. 5000 ലി​റ്റ​ർ വീ​തം സം​ഭ​ര​ണ ശേ​ഷി​യു​ള്ള ര​ണ്ട് ടാ​ങ്കു​ക​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നു​ള്ള ഗ​വ. യു.​പി സ്കൂ​ളി​ലെ കി​ണ​റ്റി​ൽ​നി​ന്ന് വെ​ള്ളം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. കി​ണ​ർ റീ​ച്ചാ​ർ​ജ് സം​വി​ധാ​ന​വും ആ​ശു​പ​ത്രി​യി​ൽ … Read more