പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും

പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും

നി​ല​മ്പൂ​ർ: പ​ത്ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ആ​ന​പ്പാ​റ ചോ​ല​ക്ക​ര​തൊ​ടി അ​ബ്ദു​ല്ല എ​ന്ന അ​ബ്ദു​മാ​നെ​യാ​ണ്​ (59) നി​ല​മ്പൂ​ര്‍ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി (പോ​ക്​​സോ) ജ​ഡ്ജ് കെ.​പി. ജോ​യ് ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്കു ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ എ​ട്ടു​മാ​സം അ​ധി​കം ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. 2015ൽ ​വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.നി​ല​മ്പൂ​ർ സി.​ഐ ആ​യി​രു​ന്ന കെ.​എം. ദേ​വ​സ്യ, പി.​കെ. സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നാ​യി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സാം ​കെ. ഫ്രാ​ൻ​സി​സ് ഹാ​ജ​രാ​യി.വ​ഴി​ക്ക​ട​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ പി.​സി. ഷീ​ബ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​യെ ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *