എൻ.എസ്.എസ് സംസ്ഥാന പുരസ്കാര തിളക്കത്തിൽ ബി.പി അങ്ങാടി ഗേൾസ് സ്കൂൾ

തിരൂർ: നാഷനൽ സർവിസ് സ്കീമിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കുമുള്ള 2021-22 വർഷത്തെ കേരള സംസ്ഥാന അവാർഡ് തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ബി.പി അങ്ങാടി ഗവ. സ്കൂളിനും മൂന്നു വർഷമായി യൂനിറ്റിനെ നയിക്കുന്ന സില്ല്യത്തിനും ലഭിച്ചു. പ്രോഗ്രാം ഓഫിസർക്കുള്ള പുരസ്‌കാരം നേടിയ സില്ല്യത്ത് വി.എച്ച്.എസ്.ഇ വിഭാഗം പൂർവ വിദ്യാർഥിനിയും വൊക്കേഷനൽ ഇൻസ്ട്രക്ടറുമാണ്. 2019-20ൽ എൻ.എസ്.എസ് സംസ്ഥാന നേതൃത്വം നിർദേശിച്ച പ്രോജക്ട് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കി സംസ്ഥാന അവാർഡ് നേടിയ യൂനിറ്റുകളിൽ … Read more

പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ അനക്സ് കെട്ടിട നിർമാണം: മണ്ണുപരിശോധനക്ക് തുടക്കം

പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ അനക്സ് കെട്ടിട നിർമാണം: മണ്ണുപരിശോധനക്ക് തുടക്കം

പൊന്നാനി: സംസ്ഥാന സർക്കാർ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ പൊന്നാനി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ അനക്സ് കെട്ടിടം നിർമിക്കുന്നതിന്‍റെ ആദ്യഘട്ടമായി മണ്ണ് പരിശോധനക്ക് തുടക്കമായി.നിലവിലെ നഗരം വില്ലേജ് ഓഫിസിനോട് ചേർന്ന ഭാഗത്താണ് ആദ്യദിനം പരിശോധന നടന്നത്. ആദ്യഘട്ടത്തിൽ മൂന്നുനില കെട്ടിടമാണ് നിർമിക്കുന്നതെങ്കിലും ഭാവി സാധ്യത പരിഗണിച്ച് അഞ്ചുനില കെട്ടിടത്തിനാവശ്യമായ തറ ഒരുക്കുന്ന തരത്തിലാണ് ബോർഹോൾ പരിശോധിക്കുന്നത്. അഞ്ച് പിറ്റുകളിൽ മണ്ണ് പരിശോധന നടക്കും. പരിശോധന പൂർത്തീകരിച്ച് കെട്ടിടത്തിനുള്ള ഡിസൈൻ പൊതുമരാമത്ത് വകുപ്പ് തയാറാക്കി സർക്കാറിന് … Read more

മഞ്ചേരി നഴ്‌സിങ് കോളജിന് അനുമതി

മഞ്ചേരി നഴ്‌സിങ് കോളജിന് അനുമതി

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നഴ്‌സിങ് കോളജില്‍ ബി.എസ്സി പ്രവേശനത്തിന് കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗണ്‍സിലിന്‍റെ (കെ.എൻ.എം.സി) അനുമതി. ആരോഗ്യ സര്‍വകലാശാലയുടെ അനുമതിക്കുള്ള നടപടികളും അവസാനഘട്ടത്തിലാണ്. ഇതുകൂടി ലഭിച്ചാല്‍ അടുത്ത ആഴ്ചയോടെ പ്രവേശന നടപടി ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ആരോഗ്യസർവകലാശാല ഭരണവിഭാഗവും കെ.എൻ.എം.സി അംഗങ്ങളും നേരത്തേ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. 70 പേർക്കാണ് പ്രവേശനം ലഭിക്കുക. ക്ലാസുകള്‍ തുടങ്ങുന്നതിന് ഓഫിസ്, ക്ലാസ് മുറികള്‍, ലാബ്, താമസം ഉള്‍പ്പെടെ സൗകര്യങ്ങളും സജ്ജമാക്കി. ആൺകുട്ടികളുടെ ഹോസ്റ്റലായി താൽക്കാലികമായി ഉപയോഗിക്കുന്ന … Read more

മയക്കുമരുന്ന്, അടിപിടി കേസുകളിലെ പ്രതി തിരൂർ പൊലീസിന്റെ പിടിയിൽ

tirur case

തിരൂർ: നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിൽ ഉൾപ്പെട്ട പ്രതി തിരൂർ പൊലീസിന്റെ പിടിയിൽ. പൊന്നാനി സ്വദേശിയും പറവണ്ണയിൽ താമസക്കാരനുമായ മഞ്ചിൻകാനകത്ത് നാസറാണ് (38) പിടിയിലായത്. വയനാട് രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായി. ജയിലിലായിരുന്ന പ്രതി ഇറങ്ങിയശേഷം ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. തിരൂർ, പെരുമ്പടപ്പ്, ചങ്ങരംകുളം, പൊന്നാനി സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുള്ളതായും പ്രതി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നെന്നും തിരൂർ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

യുവതിക്ക് നേരെ അതിക്രമം; നിലമ്പൂരിൽ യുവാവ് അറസ്റ്റിൽ

യുവതിക്ക് നേരെ അതിക്രമം; നിലമ്പൂരിൽ  യുവാവ് അറസ്റ്റിൽ

നിലമ്പൂർ: കാൽനടയാത്രക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷിനെയാണ് (34) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ‍്യാഴാഴ്ച രാവിലെ 10.30ഓടെ നിലമ്പൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്താണ് കേസിനാസ്പദമായ സംഭവം. ബസിറങ്ങി നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിൽ പിൻതുടർന്ന് വിജനമായ സ്ഥലത്ത് കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതുവഴി ബൈക്കിലെത്തിയ പ്രദേശ വാസികൾ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. … Read more

തിരൂർ വെട്ടത്ത് പൈപ്പ് ഗോഡൗണിന് തീപിടിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം

തിരൂർ വെട്ടത്ത് പൈപ്പ് ഗോഡൗണിന് തീപിടിച്ചു. ലക്ഷങ്ങളുടെ  നാശനഷ്ടം

തിരൂർ: തിരൂർ വെട്ടത്ത് പൈപ്പ് ഗോഡൗണിന് തീപിടിച്ചു. വെട്ടം പഞ്ചായത്തിൽ 12-ാം വാർഡിൽതായമ്പറമ്പിൽ വെട്ടം ട്രേഡിങ് കമ്പനിയുടെ പൈപ്പ് ഗോഡൗണിനനാണ്‌ തീ പിടിച്ചത്‌. ഗോഡൗണിൽ സൂക്ഷിച്ച പൈപ്പുകൾ പൂർണമായും കത്തിനശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കാരാറ്റ് കടവത്ത് ഫസലുറഹ്‌മാന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് തിരൂർ, താനൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാസേനയെത്തി രണ്ടര മണിക്കൂറോളം ചെലവഴിച്ചാണ് തീയണച്ചത്.