പെരിന്തൽമണ്ണ താലൂക്കിലെ സബ്‌സിഡി മേളകൾ ഇന്ന്

പെരിന്തൽമണ്ണ താലൂക്കിലെ സബ്‌സിഡി മേളകൾ ഇന്ന്
Spread the love

പെരിന്തൽമണ്ണ : സംസ്ഥാന സർക്കാരിന്റെ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ പരിപാടിയുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിലെ ലോൺ ലൈസൻസ് സബ്‌സിഡി മേളകൾ ചൊവ്വാഴ്ച ആരംഭിക്കും.അതത് തദ്ദേശസ്ഥാപനങ്ങളുടെ ഹാളുകളിൽ നടത്തുന്ന മേളയിൽ നേരത്തേ പഞ്ചായത്തുകളിൽ നടത്തിയ ഓറിയന്റേഷന്റെ ഭാഗമായി ലഭിച്ച പദ്ധതികളുള്ളവരും പുതിയ അപക്ഷേകരും പങ്കെടുക്കും. നേരത്തേ ലഭിച്ച അപേക്ഷകർക്ക് വായ്പ അനുമതിപത്രം ബാങ്ക് പ്രതിനിധികൾ മേളയിൽ കൈമാറും.

 തദ്ദേശ സ്ഥാപനങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും. ഹെൽപ് ഡെസ്‌കുകളിൽ കെ.സിഫ്റ്റ് വഴി ലൈസൻസ് ലഭിക്കുന്നതിനും പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും അവസരമൊരുക്കും. ധനകാര്യസ്ഥാപന പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം. ഉത്പാദന സേവന വ്യാപാര മേഖലയിൽ സംരംഭം തുടങ്ങുന്നവരാണ് മേളയിൽ പങ്കെടുക്കേണ്ടതെന്ന് പെരിന്തൽമണ്ണ താലൂക്ക് അസി. ജില്ലാ വ്യവസായ ഓഫീസർ പി.സി. വിനോദ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *