പാന്റ്സിൽ തേച്ചുപിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ കോഴിക്കോട് സ്വദേശി പിടിയിൽ
കൊണ്ടോട്ടി: വസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവുമായി യാത്രക്കാരനെ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കോഴിക്കോട് നന്മണ്ട സ്വദേശി മുണ്ടോക്കര സിദ്ദിഖ് (45) ആണ് പിടിയിലായത്. ധരിച്ചിരുന്ന പാന്റ്സിനുള്ളില്‍ 1.292 കിലോ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചായിരുന്നു കള്ളക്കടത്ത് ശ്രമം. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരനെ ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സ്വർണം കണ്ടെടുത്തത്. മസ്കത്തില്‍നിന്ന് … Read more