എടക്കര: പശ്ചിമ ബംഗാളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് അന്തര്‍ സംസ്ഥാന തൊഴിലാളികളെ എടക്കര പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാള്‍ സൗത്ത് 24 പര്‍ഗാനസ് സ്വദേശികളായ അബ്ദുല്‍ റഹ്മാന് (23), കരീം ഖാന് (24), ഖുശിബുൽ (43), അംജദ് ഖാന് (32) എന്നിവരെയാണ് എസ്.ഐ സി.പി. റോബര്‍ട്ട് ചിറ്റിലപ്പള്ളി അറസ്റ്റ് ചെയ്തത്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ മുഖേന ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും ജില്ല പൊലീസ് മേധാവി ശശിധരന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി പി.എല്‍. ഷൈജുവിന്റെ നിര്‍ദേശപ്രകാരം എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. അനീഷിന്റെ നേതൃത്വത്തില്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രാവിലെ ചുങ്കത്തറ പൂച്ചക്കുത്തുവെച്ച് പ്രതികള്‍ പിടിയിലായത്.
അവധിയെടുത്ത് നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ അവിടെനിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജന്റുമാര്‍ക്ക് കൈമാറുകയാണ് പതിവ്.
ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ അഞ്ചു ലക്ഷം രൂപയോളം വില വരുമെന്നാണ് കണക്കാക്കുന്നത്.
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി.എ. മുജീബ്, പി. വിനോദ്, സി.പി.ഒമാരായ അനീഷ് തോമസ്, കെ. സുനീഷ്, പ്രശാന്ത്, സബിന്‍, ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.