തി​രു​വാ​ലി കോ​ട്ടാ​ലയിൽ പു​ലി​യി​റ​ങ്ങി​യ​താ​യി പ്ര​ചാ​ര​ണം

വ​ണ്ടൂ​ർ: തി​രു​വാ​ലി കോ​ട്ടാ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യും ക​ളി​സ്ഥ​ല​ത്ത് കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട​താ​യും പ്ര​ചാ​ര​ണം. ഒ​ടു​വി​ൽ വ​നം വ​കു​പ്പ് ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ളെ​ത്തി കാ​ൽ​പ്പാ​ടു​ക​ൾ കാ​ട്ടു​പൂ​ച്ച​യു​ടെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തെ ര​ണ്ടു വീ​ട്ടു​കാ​ർ പു​ലി​യെ ക​ണ്ട​താ​യി വാ​ർ​ത്ത​ക​ൾ പ​ര​ന്ന​തോ​ടെ നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. ഇ​തി​നു​പു​റ​മെ​യാ​ണ് ക​ളി​സ്ഥ​ല​ത്ത് കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ട​ത്. തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വാ​ർ​ഡ് അം​ഗം പു​തു​ക്കോ​ട​ൻ അ​മൃ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

വേ​ന​ൽ മ​ഴയിലും കാ​റ്റിലും ക​രു​വാ​ര​കു​ണ്ടി​ൽ ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​നാ​ശം

കരുവാരകുണ്ട് വ​ട്ട​മ​ല​യി​ൽ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ വാ​ഴ​ത്തോ​ട്ടം ക​രു​വാ​ര​കു​ണ്ട്: ശ​നി​യാ​ഴ്ച രാ​ത്രി വേ​ന​ൽ​മ​ഴ​യോ​ടൊ​പ്പ​മെ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ല​യോ​ര​ത്ത് വ്യാ​പ​ക​നാ​ശം. വ​ട്ട​മ​ല, ക​ക്ക​റ, ചു​ള്ളി​യോ​ട്, ക​രി​ങ്ക​ന്തോ​ണി ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. വ​ട്ട​മ​ല​യി​ൽ ചെ​മ്മ​ൻ​കു​ഴി​യി​ൽ നൗ​ഫ​ലി​ന്‍റെ 6000ത്തോ​ളം കു​ല​ച്ച വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു തൂ​ങ്ങി. ഒ​രു മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ വി​ള​വെ​ടു​ക്കേ​ണ്ട വാ​ഴ​ക​ളാ​ണി​ത്. ഈ ​ഭാ​ഗ​ത്ത് പ​ല​രു​ടേ​താ​യി 500 ഓ​ളം റ​ബ​ർ മ​ര​ങ്ങ​ളും നി​ലം​പൊ​ത്തി. ക​ക്ക​റ ചെ​രി​പു​റ​ത്ത് സ​ക്കീ​ർ ബാ​ബു​വി​ന്റെ മു​റ്റ​ത്തെ മാ​വ് ക​ട​പു​ഴ​കി വീ​ണ് … Read more

പുത്തൻതെരുവിൽ കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർക്ക് പരിക്ക്

പു​ത്ത​ൻ​തെ​രു​വി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റും ഓ​ട്ടോ​റി​ക്ഷ​യും താ​നൂ​ർ: പു​ത്ത​ൻ​തെ​രു​വി​ൽ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ലും ഇ​ടി​ച്ച് അ​പ​ക​ടം. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ താ​നൂ​ർ കാ​രാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ​ക്കും ഒ​രു​കു​ട്ടി​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​ം. പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ​യും താ​നൂ​ർ മൂ​ല​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​ക്ക​ൽ മിം​സി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് പു​ത്ത​ൻ​തെ​രു ഇ​ഷാ​സ് ഫാ​ൻ​സി ഷോ​പ്പി​ന്റെ മു​ന്നി​ൽ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് … Read more

കടൽ കടന്നെത്തിയ പൊന്നാനിയിലെ നോമ്പുവിളക്കും പാനൂസും മുത്താഴ വെടിയും

1, പാനൂസ്, 2, മുത്താഴ വെടി (ചിത്രം: സലാം ഒളാട്ടയിൽ) പല നാടുകളിൽനിന്നായി, പലകാലങ്ങളിൽ കടൽ കടന്നെത്തിയ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും മനോഹര സങ്കലനങ്ങളാൽ പൊലിവേറിയതാണ്​ പൊന്നാനിയുടെ നോമ്പുകാലം… പൊന്നാനിയുടെ നോമ്പുകാല പ്രതീകങ്ങളോരോന്നിനും വലിയ ചരിത്ര പശ്ചാത്തലവുമുണ്ട്​. പൊന്നാനി, മലബാറിലെ മാപ്പിള സംസ്​കൃതിയുടെ ഈറ്റില്ലം. ചെറിയമക്ക എന്ന ഖ്യാതി നേടിയ പൗരാണിക തുറമുഖ നഗരി. ഈ കടലോര നഗരിയുടെ സാംസ്​കാരിക വൈവിധ്യവും സമ്പന്നതയും നിറഞ്ഞുതുളുമ്പുന്ന മാസമാണ്​ റമദാൻ. നോമ്പുകാലത്ത്​ പകലിൽ ഏറക്കുറെ നിശബ്ദമാകുന്ന പൊന്നാനി നഗരി രാവിരുട്ടിയാൽ പലവിധ ചമയക്കൂട്ടുകളാൽ … Read more

സ്വലാത്ത് നഗറില്‍ ഏപ്രില്‍ 22ന് ഹജ്ജ് ക്യാമ്പ്

മലപ്പുറം: ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 22ന് ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കും. മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ നടക്കുന്ന ക്യാമ്പില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തും. ഫോൺ: 9645338343, 9633677722.

ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ

അ​സീ​സു​ർ റ​ഹ്മാ​ൻ പാ​ണ്ടി​ക്കാ​ട്: വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്ന് 1.300 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കൊ​ട​ശ്ശേ​രി ര​ണ്ടി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി​യാ​യ അ​സീ​സു​ർ റ​ഹ്മാ​നാ​ണ് (38) പാ​ണ്ടി​ക്കാ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് താ​മ​സി​ക്കു​ന്ന മു​റി​യി​ൽ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് ഇ​യാ​ൾ മ​റ്റ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പാ​ണ്ടി​ക്കാ​ട് എ​സ്.​ഐ ര​മേ​ശ്, എ.​എ​സ്.​ഐ​മാ​രാ​യ … Read more