
പുത്തൻതെരുവിൽ അപകടത്തിൽപെട്ട കാറും ഓട്ടോറിക്ഷയും
താനൂർ: പുത്തൻതെരുവിൽ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട ഓട്ടോയിലും ഇടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരായ താനൂർ കാരാട് സ്വദേശികളായ രണ്ട് സ്ത്രീകൾക്കും ഒരുകുട്ടിക്കും അപകടത്തിൽ പരിക്കേറ്റു. രാത്രി 11 മണിയോടെയാണ് അപകടം.
പരിക്കേറ്റ മൂന്നുപേരെയും താനൂർ മൂലക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കൽ മിംസിലേക്ക് മാറ്റുകയും ചെയ്തു. ചാവക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് പുത്തൻതെരു ഇഷാസ് ഫാൻസി ഷോപ്പിന്റെ മുന്നിൽ സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് താനൂർ നടക്കാവ് സ്വദേശിയുടെ ഓട്ടോയിൽ ഇടിച്ചത്.