ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി; അഷ്ഫിൻ ഇന്ന് വിദേശത്തേക്ക്

പ​രീ​ക്ഷ​ക്ക് ശേ​ഷം മു​ഹ​മ്മ​ദ് ഷാ​നി​ഫി​നൊ​പ്പം വീ​ൽ​ചെ​യ​റി​ൽ വ​രു​ന്ന അ​ഷ്ഫി​ൻ ഫൈ​സ​ൽ കോ​ട്ട​ക്ക​ൽ: പ​ത്താം​ത​രം പ​രീ​ക്ഷ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യെ​ഴു​തി അ​ഷ്ഫി​ൻ ഫൈ​സ​ൽ ഇ​ന്ന് യു.​എ.​ഇ​യി​ലേ​ക്ക് തി​രി​ക്കും. പ​രീ​ക്ഷ സ​ഹാ​യി​ക്കും പ്രി​യ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് ഷാ​നി​ഫി​നും സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി​യും എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​ഞ്ഞു​മാ​ണ് സ്കൂ​ളി​ൽ നി​ന്നി​റ​ങ്ങി​യ​ത്. എ​സ്.​എം.​എ (സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി) രോ​ഗ​ബാ​ധി​ത​നാ​യ അ​ഷ്ഫി​ന് തു​ട​ർ​ചി​കി​ത്സ​യാ​ണ് പ്ര​ധാ​നം. കൂ​ടാ​തെ താ​ൻ ഇ​തി​ന​കം സ്വാ​യ​ത്ത​മാ​ക്കി​യ ഐ.​ടി​യി​ലൂ​ടെ പ്രോ​ഗ്രാം കോ​ഡി​ങ് ചെ​യ്യു​ക​യും ല​ക്ഷ്യ​മാ​ണ്. കോ​ട്ട​ക്ക​ൽ സ്വാ​ഗ​ത​മാ​ട് സ്വ​ദേ​ശി കാ​ലൊ​ടി മു​തു​വി​ൽ ഫൈ​സ​ൽ മു​നീ​റി​ന്റെ​യും ജ​സീ​ന​യു​ടെ​യും … Read more

വിശുദ്ധരാവിൽ പതിനായിരങ്ങൾ സംഗമിച്ചു​; ജനസാഗരമായി സ്വലാത്ത് നഗർ

മലപ്പുറം: റമദാന്‍ 27ാം രാവിന്റെ പുണ്യംതേടി വിശ്വാസിലക്ഷങ്ങള്‍ മലപ്പുറം മേൽമുറി സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. വ്യാഴാഴ്ച പുലർച്ചെ മുതല്‍തന്നെ ചെറുസംഘങ്ങളായി എത്തിയ വിശ്വാസികള്‍ വൈകീട്ടോടെ വൻ പ്രവാഹമായി. മാസംതോറും നടത്താറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയായിരുന്നു ചടങ്ങ്. പ്രഭാതം മുതല്‍തന്നെ മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ വിവിധ ആത്മീയ സദസ്സുകള്‍ നടന്നു. ഉച്ചക്ക് ഒന്നു മുതല്‍ നടന്ന അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്‌ലിസോടെ പരിപാടികള്‍ക്ക് തുടക്കമായി. വൈകീട്ടോടെ പ്രധാന ഗ്രൗണ്ടും മഅദിന്‍ ഗ്രാൻഡ് മസ്ജിദും നിറഞ്ഞുകവിഞ്ഞു. തുടര്‍ന്ന് ഒരു ലക്ഷം … Read more

വളാഞ്ചേരിയിൽ ആദ്യം എച്ച്.ഐ.വി സ്ഥിരീകരിച്ചത് മലയാളിക്ക്; 10 പേർക്കും രോഗം പകർന്നത് ലഹരി സിറിഞ്ച് ഉപയോഗത്തിലൂടെ

മലപ്പുറം: വളാഞ്ചേരിയിൽ എച്ച്.ഐ.വി കണ്ടെത്തിയ ലഹരിസംഘത്തിലെ 10 പേരിൽ ആദ്യം സ്ഥിരീകരിച്ചത് മലയാളിക്ക്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ആരോഗ്യവകുപ്പ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. സിറിഞ്ച് വഴി ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ. ഒരാൾക്ക് രോഗം കണ്ടതോടെ ഇയാളുടെ സംഘാംഗങ്ങളെക്കൂടി പരിശോധിക്കുകയായിരുന്നു. രണ്ടു മാസത്തിനിടയിൽ നടന്ന പരിശോധനയിലാണ് 10 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക പറഞ്ഞു. ഒരേ സിറിഞ്ചോ അല്ലെങ്കിൽ ഒരാൾതന്നെ വീണ്ടും ഉപയോഗിക്കുന്ന സിറിഞ്ചിലൂടെയോ ആണ് രോഗം പകർന്നതെന്നാണ് കണ്ടെത്തൽ. … Read more

പരീക്ഷക്കിടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവം; പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി

പ്രതീകാത്മക ചിത്രം മലപ്പുറം: പ്ലസ്ടു പരീക്ഷക്കിടെ വിദ്യാർഥിനിയുടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. മലപ്പുറം കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനി അനാമികക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്. മറ്റൊരു കുട്ടി സംസാരിച്ചതിന് ഇന്‍വിജിലേറ്റര്‍ അനാമികയുടെ ഉത്തരപേപ്പര്‍ പിടിച്ചെടുക്കുകയായിരുന്നു. സംഭവം വാർത്ത മാധ്യമങ്ങൾ വഴി പുറത്തുവന്നതോടെ ഇന്‍വിജിലേറ്റര്‍ ഹബീബ് റഹ്‌മാനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു. സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലപ്പുറം ഡി.ഡി.ഇ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയത്. … Read more

കെ​ണി​യി​ൽ അ​ക​പ്പെ​ടാ​തെ പു​ലി; ആ​ശ​ങ്ക​യി​ൽ മ​മ്പാ​ട്

നി​ല​മ്പൂ​ർ: മ​മ്പാ​ട്ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ലി ഭീ​തി വി​ട്ടൊ​ഴി​യു​ന്നി​ല്ല. ഒ​രു മാ​സ​മാ​യി മേ​ഖ​ല​യി​ൽ പു​ലി പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യാ​ണ്. പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​ന് വ​നം വ​കു​പ്പ് ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യി കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ള​മ്പു​ഴ​യി​ലും വ​ട്ട​പ്പാ​റ​യി​ലു​മാ​യാ​ണ് കെ​ണി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജി​ന് സ​മീ​പം കാ​ട്ടു​പ്പൊ​യി​ലി​ൽ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മേ​പ്പാ​ട​ത്തും പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു. എ​ള​മ്പു​ഴ​യി​ൽ ഈ ​മാ​സം മൂ​ന്നി​നാ​ണ് വ​നം വ​കു​പ്പ് കെ​ണി സ്ഥാ​പി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ട് ദി​വ​സം … Read more

കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; ഹെറോയിൻ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ

കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടിയിൽ എക്സൈസ് നടത്തിയ ലഹരിവേട്ടയിൽ ഒരാൾ അറസ്റ്റിൽ. ചേലേമ്പ്ര കൊളക്കാട്ടുചാലി നീലാടത്ത് മലയിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (34) ആണ് അറസ്റ്റിലായത്. നിഷാദിന്‍റെ കൈയ്യിൽ നിന്ന് 31 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. പ്രതിയെ നാളെ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കും. എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷ് ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ നാസർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടരായ പ്രജോഷ് കുമാർ, ജ്വോതിഷ് ചന്ദ്, മുഹമ്മദലി, പ്രശാന്ത്, … Read more