
വണ്ടൂർ: തിരുവാലി കോട്ടാലയിൽ പുലിയിറങ്ങിയതായും കളിസ്ഥലത്ത് കാൽപ്പാടുകൾ കണ്ടതായും പ്രചാരണം. ഒടുവിൽ വനം വകുപ്പ് ആർ.ആർ.ടി അംഗങ്ങളെത്തി കാൽപ്പാടുകൾ കാട്ടുപൂച്ചയുടെതാണെന്ന് സ്ഥിരീകരിച്ചു.
പ്രദേശത്തെ രണ്ടു വീട്ടുകാർ പുലിയെ കണ്ടതായി വാർത്തകൾ പരന്നതോടെ നാട്ടുകാർ പരിഭ്രാന്തരായി. ഇതിനുപുറമെയാണ് കളിസ്ഥലത്ത് കാൽപ്പാടുകളും കണ്ടത്.
തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വാർഡ് അംഗം പുതുക്കോടൻ അമൃതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പുലിയുടെ കാൽപ്പാടുകൾ അടക്കമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.