സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Malappuram :  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന്10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4780 രൂപയാണ്.

തിരൂർ ബിവറേജസിന് മുന്നിൽ അക്രമം നടത്തിയ കേസിൽ മൂന്നാമനും പിടിയിൽ

തിരൂർ ബിവറേജസിന് മുന്നിൽ അക്രമം നടത്തിയ കേസിൽ മൂന്നാമനും പിടിയിൽ

തിരൂർ: തിരൂർ ബിവറേജസ് പരിസരത്ത് മദ്യപിച്ചെത്തി ഗുണ്ടവിളയാട്ടം നടത്തുകയും ടി.സി.വി കാമറമാൻ ഷബീറിനെ ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നാമത്തെ പ്രതിയും അറസ്റ്റിൽ. പറവണ്ണ ചേക്കാമടത്ത് വീട്ടിൽ അൻഫാദിനെയാണ് (23) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ ഇതേ കേസിൽ പറവണ്ണ സ്വദേശികളായ കമ്മാക്കന്റെപുരക്കൽ യൂസുഫ് (34), വടക്കേകരണം വളപ്പിൽ നിസാഫ് (33) എന്നിവരെ തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊറ്റത്തപ്പടിയിലെ ബിവറേജസിന് സമീപം മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പരിസരത്തുണ്ടായിരുന്ന ആളുകളെയും … Read more

കളളക്കടത്ത് സ്വര്‍ണവുമായി കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

കളളക്കടത്ത് സ്വര്‍ണവുമായി കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

കോഴിക്കോട് ‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. ഇയാളില്‍ നിന്ന് നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും 4.95 ലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു. മൂന്ന് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ഇന്ന് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. നാല് മാസം മുമ്ബ് കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ടായി എത്തിയ പി മുനിയപ്പയാണ് പിടിയിലായത്. കരിപ്പൂരില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്രയും മുതിര്‍ന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്. സ്വര്‍ണക്കടത്ത് സംഘത്തിന് പല തവണ ഇയാള്‍ സഹായം ചെയ്തതായണ് … Read more

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ എടവണ്ണ സ്വദേശി പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ എടവണ്ണ സ്വദേശി പിടിയിൽ

കൊരട്ടി (തൃശൂർ): സ്വർണം ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കൊരട്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. എടവണ്ണ വെള്ളപ്പാറ വീട്ടിൽ മുഹമ്മദ് യാസിർ അറാഫത്ത് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രധാന പ്രതിയാണ് അറാഫത്ത് എന്ന് പൊലീസ് അറിയിച്ചു.

ബൈക്കിൽ എത്തി മാല കവർന്ന കേസ്: യുവാക്കൾ അറസ്റ്റിൽ

ബൈക്കിൽ എത്തി മാല കവർന്ന കേസ്: യുവാക്കൾ അറസ്റ്റിൽ

എടപ്പാൾ: ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിൽ യുവാക്കൾ അറസ്റ്റിലായി. മഞ്ചേരി കാരകുന്ന് സ്വദേശി കടവൽ നിസാർ (31), പയ്യനാട് സ്വദേശി വെള്ളാട്ടിൽ ഷിയാസ് (35) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 21ന് എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗോൾഡൻ മോട്ടോഴ്സിന് സമീപമുള്ള ഇടവഴിയിൽ വെച്ചാണ് പ്രതികൾ ബൈക്കിൽ വന്ന് ഉദിനിക്കര വിളക്കത്ര വളപ്പിൽ നളിനിയുടെ രണ്ട് പവൻ മാല അപഹരിച്ചത്. പ്രതികൾക്കെതിരെ മലമ്പുഴ, മണ്ണാർക്കാട്, ഒല്ലൂർ, പുതുക്കാട്, വൈക്കം പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. … Read more

മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ

മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ

Kondotty :  മോങ്ങത്ത് 2018ൽ പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അവ കേരളത്തിലേക്ക് അയച്ച കർണാടക കൂർഗ് സ്വദേശി സോമശേരയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നേതൃത്വത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ബിനുകുമാർ, എഎസ്ഐമാരായ ഷൈജു കാളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാക്കിർ സ്രാമ്പിക്കൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക … Read more