മലപ്പുറത്ത് ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറത്ത് ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
Spread the love

മലപ്പുറം: മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കള്‍ ഹൗസില്‍ മുഹമ്മദ് അമീന്‍, കീഴാറ്റൂര്‍ സ്വദേശി ചുള്ളിയില്‍ മുഹമ്മദ് ഹിസാന്‍ എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം.

പന്തല്ലൂര്‍ മുടിക്കോടു വെച്ച് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ടു പേരും പാണ്ടിക്കാട് അന്‍സാര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *