മലപ്പുറം മണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

മലപ്പുറം മണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പട്ടിക്കാടിനടുത്ത് മണ്ണാര്‍മല സ്വദേശി കൈപ്പള്ളി മുജീബ് റഹ്മാന്‍ (52) ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ മരിച്ചു. പച്ചക്കറി വില്‍പനയായിരുന്നു. രാവിലെ പച്ചക്കറി വില്‍പനയുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ വാഹനത്തില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൈപള്ളി മുഹമ്മദ് – അഫ്‌സത്ത് ദമ്പതികളും മകനാണ്. ഭാര്യ: സമീറ, മക്കള്‍: ഷഫിന്‍, ഷിഫ മറിയം. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ഇപ്പോള്‍ ജിദ്ദയിലാണ്. സഹോദരങ്ങള്‍ ഫൈസല്‍, നുസ്‌റത്ത്. അനന്തര നടപടിക്രമങ്ങള്‍ക്ക് … Read more

കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന അർഷാദ് പിടിയിൽ. കാസർകോട്ടുനിന്നാണ് അർഷാദിനെ പിടികൂടിയത്. ഇയാൾക്കൊപ്പം ഒരു സുഹൃത്തിനെയും പിടികൂടിയിട്ടുണ്ട്. കൊച്ചിയിൽനിന്ന് ഇയാളെ പിന്തുടർന്നു പോയ പൊലീസ് സംഘം കാസർകോട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയതാണ് പ്രാഥമിക വിവരം. മൊബൈൽഫോണിൽനിന്നു ലഭിച്ച വിവരങ്ങൾ പിന്തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ കാസർകോട്ടുണ്ടെന്നു കണ്ടെത്തിയത്. ഇന്നു പൊലീസ് പയ്യോളിയിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന … Read more

കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

Wandoor : കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. യുവാവിനെ കൊലപ്പെടുത്തി  ഒളിപ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അർഷാദിൻ്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കൊലപാതകം നടന്നത് ദിവസങ്ങൾക്കു മുമ്പായിരിക്കാമെന്നാണ് പൊലീസ് നിഗമനം. അതേസമയം കൊലപാതകം പുറത്തറിഞ്ഞതോടെ അര്‍ഷാദിൻ്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് വെളിപ്പെടുത്തി. അര്‍ഷാദിനായി ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തുകയാണ്. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്ളാറ്റില്‍ … Read more

ബുള്ളറ്റ് മോഷ്ടാവ് 11 മാസത്തിനുശേഷം പിടിയിൽ

ബുള്ളറ്റ് മോഷ്ടാവ് 11 മാസത്തിനുശേഷം പിടിയിൽ

തേഞ്ഞിപ്പലം: വീട്ടുമുറ്റത്ത് നിർത്തിയിട്ട ചേലേമ്പ്ര സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. കൊടിഞ്ഞി സ്വദേശി മാളിയേക്കൽ അബ്ദുസ്സലാമിനെയാണ് (32) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ചശേഷം പാർട്സുകൾക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് 5,000 രൂപക്ക് ഇയാൾ സുഹൃത്തിന് വിൽപന നടത്തുകയായിരുന്നു. അഞ്ചുമാസം മുമ്പ് തിരൂരിൽ വാഹന പരിശോധന നടത്തുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബുള്ളറ്റ് സഹിതം അസൈനാർ എന്നയാളെ പിടികൂടുകയും ഇയാൾ റിമാൻഡിലാവുകയും ചെയ്തിരുന്നു. തുടർന്ന് വാഹനത്തെക്കുറിച്ച് … Read more

വേലുത്തമ്പി ദളവയെ ഒഴിവാക്കി സവർക്കർ വേഷത്തിൽ വിദ്യാർഥി; മലപ്പുറത്ത് പ്രതിഷേധം

വേലുത്തമ്പി ദളവയെ ഒഴിവാക്കി സവർക്കർ വേഷത്തിൽ വിദ്യാർഥി; മലപ്പുറത്ത് പ്രതിഷേധം

മലപ്പുറം ∙ കീഴുപറമ്പ് ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ വിദ്യാര്‍ഥിയെക്കൊണ്ട് സവര്‍ക്കറുടെ വേഷം ധരിപ്പിച്ചതില്‍ പ്രതിഷേധം. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്കൂളിലേക്കു മാര്‍ച്ച് നടത്തി. സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കൊപ്പം സവര്‍ക്കറുടെ വേഷം ഒരു വിദ്യാര്‍ഥി ധരിച്ചെത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. വേലുത്തമ്പി ദളവയുടെ പേര് ഒഴിവാക്കി പകരം സവര്‍ക്കറെ ഉള്‍പ്പെടുത്തി എന്നാണ് ആക്ഷേപം. സവര്‍ക്കറുടെ വേഷം ധരിക്കാന്‍ നിര്‍ദേശം നല്‍കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും … Read more

വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റും: മൂന്നാം പ്രതി അറസ്റ്റിൽ

വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റും: മൂന്നാം പ്രതി അറസ്റ്റിൽ

പെരുമ്പടപ്പ്: വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റും അടിച്ചു വിൽപന നടത്തുന്ന സംഘത്തിലെ മൂന്നാം പ്രതി അറസ്റ്റിൽ. വയനാട് മാനന്തവാടി വിമല നഗറിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജെയിംസ് ജോസഫ് (46) ആണ് അറസ്റ്റിലായത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം മാനന്തവാടിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പെരുമ്പടപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി അഷ്റഫിനെയും രണ്ടാം പ്രതി പ്രജീഷിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നിർമാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്‍ററും വ്യാജ ലോട്ടറി ടിക്കറ്റും വ്യാജ ഇന്ത്യൻ കറൻസികളും … Read more