മലപ്പുറം : വാഹന ലൈസൻസിനായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ (Learner’s License Tests ) 22 മുതൽ ബന്ധപ്പെട്ട ആർടി ഓഫീസുകളിൽതന്നെ നടത്തും. കോവിഡ് പശ്ചാത്തലത്തിലായിരുന്നു അപേക്ഷകർ ഓഫീസിൽ ഹാജരാവാതെ ഓൺലൈൻ പരീക്ഷ എഴുതുന്ന സംവിധാനം ആരംഭിച്ചത്. സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നേരിട്ടാക്കിയത്. ടെസ്റ്റ് നടത്തേണ്ട തീയതി ബുക്ക് ചെയ്ത അപേക്ഷകർ ബുക്ക്ചെയ്ത ദിവസം സമയത്തിന് ഓഫീസുകളിൽ നേരിട്ടെത്തി പരീക്ഷക്ക് ഹാജരാവണമെന്ന് ആർടിഒ സി വി എം ഷരീഫ് അറിയിച്ചു.
Related Posts

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എടപ്പാൾ മേൽപാലത്തിന് താഴെ അടിമുടി മാറ്റം
- Editor
- September 26, 2022
- 0
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
- Editor
- April 27, 2024
- 0