മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയിൽ 10,18,482 റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം 22ന് വൈകിട്ട് 4.30ന് കളക്ടറേറ്റ് സമ്മേളന ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിക്കും. സപ്ലൈകോയുടെ വിവിധ ഡിപ്പോകൾക്ക് കീഴിലായി പാക്കിംഗ് ജോലികൾ പുരോഗമിക്കുന്നു. തിങ്കളാഴ്ചയോടെ റേഷൻ കടകളിലെത്തും. 23 മുതൽ സെപ്തംബർ ഏഴ് വരെ കിറ്റുകൾ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. തുണിസഞ്ചിയും 14 ഇനം ഭക്ഷ്യവസ്തുക്കളുമാണ് കിറ്റിലുള്ളത്. ഏഴ് താലൂക്കുകളിലായി 1,237 റേഷൻ കടകളിലൂടെയാണ് വിതരണം .
ആഗസ്റ്റ് 23, 24 തീയതികളിൽ മഞ്ഞക്കാർഡ് ഉടമകൾക്കാണ് വിതരണം. 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും. 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്ക്. സെപ്തംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ വെള്ള കാർഡുടമകൾക്ക്. ഈ ദിവസങ്ങളിൽ വാങ്ങാത്തവർക്ക് സെപ്തംബർ 4, 5, 6, 7 തീയതികളിൽ കൈപ്പറ്റാം. എല്ലാ കാർഡുടമകളും അവരവരുടെ റേഷൻ കടയിൽ നിന്ന് തന്നെ ഓണക്കിറ്റ് കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എൽ.മിനി അറിയിച്ചു.
കിറ്റിലെ സാധനങ്ങൾ
കശുവണ്ടി 50 ഗ്രാം
നെയ്യ് 50 ഗ്രാം
മുളക് പൊടി (ഒരുപാക്കറ്റ്) 100 ഗ്രാം
മഞ്ഞൾപൊടി (ഒരുപാക്കറ്റ്)100 ഗ്രാം
ഏലക്കായ 20 ഗ്രാം
പൊടിയുപ്പ് ഒരുകിലോ
വെളിച്ചെണ്ണ 500
തേയില 100 ഗ്രാം
ശർക്കര വരട്ടി/ചിപ്സ്100 ഗ്രാം
ഉണക്കല്ലരി 500 ഗ്രാം
പഞ്ചസാര 1 കിലോ
ചെറുപയർ 500 ഗ്രാം
തുവരപരിപ്പ് 250 ഗ്രാം