മലപ്പുറത്ത് ‘റിമാൽ’ ഡ്രസ് ബാങ്ക് ആരംഭിച്ചു
റിയാദ്/മലപ്പുറം: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘റിമാൽ’ ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിച്ച് അർഹരായവർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന സംവിധാനമായ ഡ്രസ് ബാങ്കിന് തുടക്കമായി. മലപ്പുറം കോട്ടപ്പടി തിരൂര്‍ റോഡില്‍ സിറ്റി ഗോൾഡ് ബിൽഡിങ്ങിന്റെ രണ്ടാം നിലയില്‍ ഒരുക്കിയ ഡ്രസ് ബാങ്കിന്റെ പ്രവര്‍ത്തനം റിമാൽ സ്ഥാപക പ്രസിഡന്റ് സലീം കളപ്പാടൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള റിമാൽ സെൻറർ ഓഫീസ് ഉദ്ഘാടനം മുന്‍ എൻ.സി.ഇ.എസ്.എസ് ശാസ്ത്രജ്ഞൻ ഷംസുദ്ദീന് മങ്കരത്തൊടി നിർവഹിച്ചു. ചടങ്ങില്‍ ഉമർ പാലേങ്ങര ഖിറാഅത്ത് നടത്തി. റിമാൽ മലപ്പുറം … Read more