ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും

ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും

മസ്‌കത്ത്: ഒമാനിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദ്ദേഹം ഇന്ന്​ നാട്ടിലെത്തിക്കും. ദിവസങ്ങൾക്ക്​​ മുമ്പാണ്​ കോട്ടക്കല്‍ തലക്കാപ്പ് മണിയങ്കല്‍ ഹൗസ് സുരേഷിനെ (50) മിസ്ഫയിൽ മരിച്ച നിലയില്‍ കാണപ്പെട്ടത്​.

ആറു വര്‍ഷമായി ഒമാനിലുള്ള സുരേഷ് ഇതിനിടെ നാട്ടില്‍ പോയിരുന്നില്ല. പിതാവ്: പരമേശ്വരന്‍. മാതാവ്: ജാനകി. ഭാര്യ: ബബിത. മക്കള്‍: അഭിനവ്, ഘോഷ്, അഭിഷ്ഠ. സഹോദരങ്ങള്‍: സുശീല, വത്സല. ഐ.സി.എഫിന്‍റെ നേതൃത്വത്തിലാണ്​ നടപടികൾ പുർത്തിയാക്കിയത്​.

Leave a Reply

Your email address will not be published. Required fields are marked *