കൽപകഞ്ചേരിയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി; നടുറോഡിൽ വൻ ഗർത്തം
കൽപകഞ്ചേരി: പുത്തനത്താണി-വൈലത്തൂർ റോഡിലെ കൽപകഞ്ചേരി അങ്ങാടിയിൽ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച 12.30 നാണ് പൈപ്പ് ലൈൻ പൊട്ടിയത്. ഒന്നര മീറ്റർ ആഴവും വ്യാസവുമുള്ള ഒരു ഗർത്തവും ഒരു മീറ്റർ ആഴവും വ്യാസവുമുള്ള ഗർത്തവുമാണ് റോഡിൽ രൂപപ്പെട്ടത്. ഇതേ തുടർന്ന് മണിക്കൂറുകളോളം കുടിവെള്ളം റോഡിലൂടെ പരന്നൊഴുകി. 60 മീറ്ററോളം റോഡിന്റെ ടാറിങും അടർന്നു പൊങ്ങിയിട്ടുണ്ട്. കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ശ്രമഫലമായി അഞ്ച് കോടി 20 ലക്ഷം രൂപ … Read more