ദീ​പ​യും രോ​ഹി​ണി​യും പ​റ​യു​ന്നു, നോ​മ്പൊ​രു സം​ഭ​വ​മാ​ണ്

ദീ​പ​യും രോ​ഹി​ണി​യും പ​റ​യു​ന്നു, നോ​മ്പൊ​രു സം​ഭ​വ​മാ​ണ്

ക​രു​വാ​ര​കു​ണ്ട്: ആ​ദ്യ നോ​മ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ന്നേ പ​ണി​പ്പെ​ട്ടു. പ​ക്ഷേ, ശീ​ല​മാ​യ​പ്പോ​ൾ തോ​ന്നു​ന്നു, നോ​മ്പൊ​രു സം​ഭ​വ​മാ​ണെ​ന്ന്. പ​റ​യു​ന്ന​ത് അ​ധ്യാ​പി​ക​മാ​രാ​യ ദീ​പ​യും രോ​ഹി​ണി​യും. ക​രു​വാ​ര​കു​ണ്ട് ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ്, ഗ​ണി​ത അ​ധ്യാ​പി​ക​മാ​രാ​യ ഇ​രു​വ​രും ആ​ദ്യ റ​മ​ദാ​ൻ നോ​മ്പ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. കൊ​ടും​വേ​ന​ലി​ൽ 13 മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം അ​ന്ന​പാ​നീ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​ത് വ​ലി​യ ത്യാ​ഗ​മാ​ണ്. പ്ര​ത്യേ​കി​ച്ച് അ​ധ്യാ​പി​ക​മാ​ർ കൂ​ടി​യാ​വു​മ്പോ​ൾ.

സ്കൂ​ളി​ലെ മു​സ്​​ലിം ജീ​വ​ന​ക്കാ​രെ​ല്ലാം നോ​മ്പു​കാ​രാ​ണ്. കു​ട്ടി​ക​ളും നോ​മ്പെ​ടു​ക്കാ​റു​ണ്ട്.

അ​വ​രു​ടെ മു​ന്നി​ൽ വെ​ച്ച് വെ​ള്ളം കു​ടി​ക്കു​ന്ന​തും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും മ​നഃ​പ്ര​യാ​സ​മു​ണ്ടാ​ക്കി. അ​ങ്ങ​നെ​യാ​ണ് നോ​മ്പെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വ്ര​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ​ക​ൾ ക​ണ്ട​തോ​ടെ ആ​വേ​ശ​വു​മാ​യി. നോ​മ്പെ​ടു​ത്തു തു​ട​ങ്ങി​യ​പ്പോ​ൾ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ന​ല്ല മാ​റ്റം അ​നു​ഭ​വ​പ്പെ​ടു​ന്നു. സ​മ​യം അ​ധി​കം ല​ഭി​ക്കു​ന്ന​താ​യും തോ​ന്നു​ന്നു. ഇ​രു​വ​രും പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ലും ഐ​ഡി​യ​ൽ കു​ടും​ബ​വും ന​ല്ല സ​പ്പോ​ർ​ട്ടും ന​ൽ​കു​ന്നു​ണ്ട്. ക​ഴി​യു​ന്ന​ത്ര നോ​മ്പു​ക​ൾ എ​ടു​ക്ക​ണം. ദീ​പ​യും രോ​ഹി​ണി​യും പ​റ​യു​ന്നു. വീ​ട്ടി​ക്കു​ന്നി​ലെ കു​ള​ത്തൂ​ർ വി​നോ​ദി​ന്റെ ഭാ​ര്യ​യാ​ണ് ദീ​പ. ഇം​ഗ്ലീ​ഷി​ൽ ബി.​എ​ഡും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മു​ണ്ട്.

വി​നോ​ദും ഇ​ട​ക്ക് നോ​മ്പെ​ടു​ക്കാ​റു​ണ്ട്. പു​ൽ​വെ​ട്ട​യി​ലെ മ​ച്ചി​ങ്ങ​ൽ സ​ലീം​കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​യ രോ​ഹി​ണി​ക്ക് ഗ​ണി​ത​ത്തി​ൽ ബി.​എ​ഡും എം.​എ​സ് സി​യു​മു​ണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *