ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ മ​ല​പ്പു​റം ‘ബോ​യ്​​സ്’​

ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ മ​ല​പ്പു​റം ‘ബോ​യ്​​സ്’​

മ​ല​പ്പു​റം: ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ​പോ​രാ​ടാ​ൻ ര​ണ്ട്​ മ​ല​പ്പു​റം സ്വ​​ദേ​ശി​ക​ളും ക​ച്ച​മു​റു​ക്കു​ന്നു. മാ​ർ​ച്ച്​ 28 മു​ത​ൽ 30 വ​രെ റ​സ്​​ലി​ങ്​ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​യി​ഡ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​ണ്​ മ​ല​പ്പു​റ​ത്തി​ന്റെ ജൂ​നി​യ​ർ ക​രു​ത്ത്​ ഒ​രു​ങ്ങു​ന്ന​ത്. മ​ക്ക​ര​പ്പ​റ​മ്പ്​ ക​രി​ഞ്ചാ​പ്പാ​ടി സ്വ​ദേ​ശി ന​ഫ്​​സി​ൽ ക​മ്മ​യും താ​ഴേ​ക്കോ​ട്​ സ്വ​ദേ​ശി പി.​കെ. മ​നീ​ഷ്​ കു​മാ​റു​മാ​ണ്​ കോ​ഴി​ക്കോ​ട്​ ന​ട​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ യോ​ഗ്യ​ത നേ​ടി നോ​യി​ഡ​യി​ലേ​ക്ക്​ യാ​ത്ര തി​രി​ക്കു​ന്ന​ത്. ന​ഫ്​​സ​ൽ 79 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. ന​ഫ്​​സ​ലി​ന്‍റെ പി​താ​വ്​ നൗ​ഫ​ൽ ക​മ്മാ​പ്പ മു​ൻ ഗു​സ്തി താ​ര​മാ​ണ്. അ​ഞ്ചു​ത​വ​ണ തു​ട​ർ​ച്ച​യാ​യി കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ​സ്​​സി​റ്റി​യി​ൽ ഗു​സ്തി ചാ​മ്പ്യ​നാ​യ വ്യ​ക്തി​യാ​ണ്​ നൗ​ഫ​ൽ ക​മ്മാ​പ്പ. ഗു​സ്തി​യി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ ചാ​മ്പ്യ​ൻ​പ​ട്ട​വും അ​ദ്ദേ​ഹം കീ​ഴ​ടി​ക്കി​യി​രു​ന്നു.

ഈ ​പാ​ത പി​ന്തു​ട​ർ​ന്നാ​ണ്​ മ​ക​ൻ ന​ഫ്​​സ​ലും ഗു​സ്തി​യി​ൽ പു​തി​യ നേ​ട്ടം തേ​ടി യാ​ത്ര​യാ​വു​ന്ന​ത്​. കോ​ച്ച്​ റി​യാ​സി​ന്‍റെ കീ​ഴി​ലാ​ണ്​ പ​രി​ശീ​ല​നം. ന​ഫ്​​സ​ൽ കേ​ര​ള സ്​​റ്റേ​റ്റ്​ ബോ​ഡി ബി​ൽ​ഡി​ങ്​ ​​അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ൽ ന​ട​ന്ന ശ​രീ​ര സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ 70 പ്ല​സ്​ കാ​റ്റ​ഗ​റി​യി​ൽ വെ​ള്ളി​മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. മേ​ൽ​മു​റി എം.​സി.​ടി ട്രെ​യി​നി​ങ്​ കോ​ളി​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. ജ​സി​യ​യാ​ണ്​ ന​ഫ്​​ല​സി​ന്‍റെ മാ​താ​വ്. താ​ഴേ​ക്കോ​ട്​ സ്വ​ദേ​ശി​യാ​യ മ​നീ​ഷ്​ കു​മാ​ർ 57 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. അ​ഞ്ചാം വ​യ​സ്സു​മു​ത​ൽ ഗു​സ്തി പ​രി​ശീ​ല​ന രം​ഗ​ത്തു​ണ്ട്​ മ​നീ​ഷ്​ കു​മാ​ർ. മ​നീ​ഷ്​ ഇ​തു​വ​രെ നാ​ലു​ത​വ​ണ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഗു​സ്​​തി ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്. ര​ണ്ടു​ത​വ​ണ 57 കി​ലോ കാ​റ്റ​ഗ​റി​യി​ലും ര​ണ്ട്​ ത​വ​ണ 51 കി​ലോ വി​ഭാ​ഗ​ത്തി​ലു​മാ​യി​രു​ന്നു മ​നീ​ഷി​ന്റെ നേ​ട്ടം. താ​ഴേ​ക്കോ​ട്​ പി.​ടി.​എം.​എ​ച്ച്.​എ​സ്.​എ​സി​ൽ പ്ല​സ്​​ടു വി​ദ്യാ​ർ​ഥി​യാ​ണ്.

കോ​ച്ച്​ മു​ഷ്താ​ഖി​ന്‍റെ കീ​ഴി​ലാ​ണ്​ പ​രി​ശീ​ല​നം. താ​ഴേ​ക്കോ​ട് പ​റ​യാ​രു​കു​ഴി വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ-​വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *