മലപ്പുറം ജില്ലയിൽ 10.18 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ ; കിറ്റിലെ സാധനങ്ങൾ ഇതൊക്കെയാണ് !

മലപ്പുറം ജില്ലയിൽ 10.18 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ ; കിറ്റിലെ സാധനങ്ങൾ ഇതൊക്കെയാണ് !

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയിൽ 10,18,482 റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം 22ന് വൈകിട്ട് 4.30ന് കളക്ടറേറ്റ് സമ്മേളന ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിക്കും. സപ്ലൈകോയുടെ വിവിധ ഡിപ്പോകൾക്ക് കീഴിലായി പാക്കിംഗ് ജോലികൾ പുരോഗമിക്കുന്നു. തിങ്കളാഴ്ചയോടെ റേഷൻ കടകളിലെത്തും. 23 മുതൽ സെപ്തംബർ ഏഴ് വരെ കിറ്റുകൾ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. തുണിസഞ്ചിയും 14 ഇനം ഭക്ഷ്യവസ്തുക്കളുമാണ് കിറ്റിലുള്ളത്. ഏഴ് താലൂക്കുകളിലായി 1,​237 റേഷൻ കടകളിലൂടെയാണ് … Read more

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസിന്റെ ഭാഗമായി ഒന്നാംഘട്ട വിവര ശേഖരണത്തിന് മലപ്പുറം ജില്ലയിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഹയർ സെക്കൻഡറിയോ തതുല്ല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്മാർട്ഫോൺ വേണം. വാർഡ് അടിസ്ഥാനത്തിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. വാർഡിന് പരമാവധി 4600 രൂപ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടിക്കാഴ്ച നടക്കുന്ന വേദിയും വിവിധ ബ്ലോക്ക്, നഗരസഭാ പരിധിയിലുള്ളവർ പങ്കെടുക്കേണ്ട തീയതിയും സമയവും ചുവടെ. തിരൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ– തിരൂർ, താനൂർ ബ്ലോക്ക് പഞ്ചായത്തുകൾ: 29ന് രാവിലെ … Read more

പരപ്പനങ്ങാടിയിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

പരപ്പനങ്ങാടിയിൽ  നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

പരപ്പനങ്ങാടി : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി.പരപ്പനങ്ങാടി ചാപ്പപ്പടി വടനകത്ത് വീട്ടിൽ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്‌മാന്‌ (43) എതിരേയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. കാപ്പ ചുമത്തിയത്. പരപ്പനങ്ങാടി സി.ഐ.യുടെയും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരേ പരപ്പനങ്ങാടി സ്റ്റേഷനിൽ നിലവിൽ 11 കേസുകൾ ഉണ്ട്. ഗുണ്ടാ ആക്ട് പ്രകാരം മലപ്പുറംജില്ലയിൽ പ്രവേശനവിലക്കുള്ള ഈ കാലയളവിൽ ഇയാൾ പോലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കുമെന്നും പോലീസ് പറഞ്ഞു.

മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്നു ഒരാൾ മരിച്ചു

മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്നു ഒരാൾ മരിച്ചു

മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്നു ഒരാൾ മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്. ‘മാൾ ഓഫ് മുക്കത്തിന്റെ’ ഇലക്ട്രിക്ക് ജോലിക്കിടെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കായി ഫൈബർ മേൽക്കൂരയിൽ കയറിയ ബാബുരാജ് സീലിങ് തകർന്ന് താഴെ വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എൻ.എസ്.എസ് സംസ്ഥാന പുരസ്കാര തിളക്കത്തിൽ ബി.പി അങ്ങാടി ഗേൾസ് സ്കൂൾ

തിരൂർ: നാഷനൽ സർവിസ് സ്കീമിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കുമുള്ള 2021-22 വർഷത്തെ കേരള സംസ്ഥാന അവാർഡ് തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ബി.പി അങ്ങാടി ഗവ. സ്കൂളിനും മൂന്നു വർഷമായി യൂനിറ്റിനെ നയിക്കുന്ന സില്ല്യത്തിനും ലഭിച്ചു. പ്രോഗ്രാം ഓഫിസർക്കുള്ള പുരസ്‌കാരം നേടിയ സില്ല്യത്ത് വി.എച്ച്.എസ്.ഇ വിഭാഗം പൂർവ വിദ്യാർഥിനിയും വൊക്കേഷനൽ ഇൻസ്ട്രക്ടറുമാണ്. 2019-20ൽ എൻ.എസ്.എസ് സംസ്ഥാന നേതൃത്വം നിർദേശിച്ച പ്രോജക്ട് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കി സംസ്ഥാന അവാർഡ് നേടിയ യൂനിറ്റുകളിൽ … Read more

പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ അനക്സ് കെട്ടിട നിർമാണം: മണ്ണുപരിശോധനക്ക് തുടക്കം

പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ അനക്സ് കെട്ടിട നിർമാണം: മണ്ണുപരിശോധനക്ക് തുടക്കം

പൊന്നാനി: സംസ്ഥാന സർക്കാർ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ പൊന്നാനി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ അനക്സ് കെട്ടിടം നിർമിക്കുന്നതിന്‍റെ ആദ്യഘട്ടമായി മണ്ണ് പരിശോധനക്ക് തുടക്കമായി.നിലവിലെ നഗരം വില്ലേജ് ഓഫിസിനോട് ചേർന്ന ഭാഗത്താണ് ആദ്യദിനം പരിശോധന നടന്നത്. ആദ്യഘട്ടത്തിൽ മൂന്നുനില കെട്ടിടമാണ് നിർമിക്കുന്നതെങ്കിലും ഭാവി സാധ്യത പരിഗണിച്ച് അഞ്ചുനില കെട്ടിടത്തിനാവശ്യമായ തറ ഒരുക്കുന്ന തരത്തിലാണ് ബോർഹോൾ പരിശോധിക്കുന്നത്. അഞ്ച് പിറ്റുകളിൽ മണ്ണ് പരിശോധന നടക്കും. പരിശോധന പൂർത്തീകരിച്ച് കെട്ടിടത്തിനുള്ള ഡിസൈൻ പൊതുമരാമത്ത് വകുപ്പ് തയാറാക്കി സർക്കാറിന് … Read more