വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കെന്ന് അർഷാദ് ; ഉറക്കച്ചടവില്‍ ആയതിനാല്‍ ചെറുക്കും മുന്‍പ് കുത്തിവീഴ്ത്തി

വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത്  താൻ  ഒറ്റയ്ക്കെന്ന് അർഷാദ് ; ഉറക്കച്ചടവില്‍ ആയതിനാല്‍ ചെറുക്കും മുന്‍പ് കുത്തിവീഴ്ത്തി

Wandoor : ഇടച്ചിറയിലെ ഫ്ലാറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതു താൻ ഒറ്റയ്ക്കാണെന്നു പ്രതി കെ.കെ.അർഷാദ്. പുലർച്ചെ മൂന്നരയോടെ സജീവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ടു ഫ്ലാറ്റിൽ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോൾ കൊലപാതക രീതി അർഷാദ് പൊലീസിനോടു വിവരിച്ചു. തരാനുള്ള പണം പലതവണ ചോദിച്ചിട്ടും സജീവ് നൽകിയില്ല. കൊലപാതകം നടന്നതിന്റെ തലേന്നാൾ രാത്രിയും പണം ചോദിച്ചെങ്കിലും സജീവ് ഒഴിഞ്ഞു മാറി. പുറത്തു പോയി തിരിച്ചെത്തിയ അർഷാദ് സജീവിനൊപ്പം മുറിയിൽ കിടന്നെങ്കിലും ഉറങ്ങിയില്ല. മൂന്നരയോടെ സജീവ് … Read more

ജിസാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള്‍ മരിച്ചു

ജിസാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള്‍ മരിച്ചു

വേങ്ങര: സൗദിയിലെ ജിസാനില്‍ വേങ്ങര സ്വദേശികളായ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. പച്ചക്കറി മൊത്തമായി എടുത്ത് വില്പ്പന നടത്തുന്ന ഇരുവരും ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന്നായി പോകവേ, ജിസാനിനു സമീപം ബെയ്ഷ് മസ്ലയയില്‍ ആണ് അപകടം. ശനിയാഴ്ച്ച രാത്രി സൗദി സമയം ഏഴോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച വാഹനം മഴയില്‍ തെന്നി മുന്നില്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിന്നു. … Read more

മലപ്പുറം കണ്ണമംഗലത്ത് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു

മലപ്പുറം കണ്ണമംഗലത്ത് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു

മലപ്പുറം: മലപ്പുറം കണ്ണമംഗലത്ത് വിവാഹച്ചടങ്ങിനു പോകാന്‍ മാതാവിനോടൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കാറിടിച്ച് മാതാവിന്റെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി മരിച്ചു.  രാവിലെ പത്തു മണിയോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങിനു പോകാന്‍ അമ്മ സരിതക്കൊപ്പം ഓട്ടോയില്‍ കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വരികയായിരുന്ന കാറിടിച്ചാണ് അപകടം. സരിതയുടെ സഹോദരി പുത്രി, കാവനൂരില്‍ നിന്നും വിരുന്നെത്തിയ അഭിരാമി (13)ക്കും പരിക്കേറ്റു.ഇരുവരേയും കുന്നുംപുറം സ്വകാര്യ … Read more

മലപ്പുറം ജില്ലയിൽ 10.18 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ ; കിറ്റിലെ സാധനങ്ങൾ ഇതൊക്കെയാണ് !

മലപ്പുറം ജില്ലയിൽ 10.18 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ ; കിറ്റിലെ സാധനങ്ങൾ ഇതൊക്കെയാണ് !

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയിൽ 10,18,482 റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം 22ന് വൈകിട്ട് 4.30ന് കളക്ടറേറ്റ് സമ്മേളന ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിക്കും. സപ്ലൈകോയുടെ വിവിധ ഡിപ്പോകൾക്ക് കീഴിലായി പാക്കിംഗ് ജോലികൾ പുരോഗമിക്കുന്നു. തിങ്കളാഴ്ചയോടെ റേഷൻ കടകളിലെത്തും. 23 മുതൽ സെപ്തംബർ ഏഴ് വരെ കിറ്റുകൾ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. തുണിസഞ്ചിയും 14 ഇനം ഭക്ഷ്യവസ്തുക്കളുമാണ് കിറ്റിലുള്ളത്. ഏഴ് താലൂക്കുകളിലായി 1,​237 റേഷൻ കടകളിലൂടെയാണ് … Read more

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസിന്റെ ഭാഗമായി ഒന്നാംഘട്ട വിവര ശേഖരണത്തിന് മലപ്പുറം ജില്ലയിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഹയർ സെക്കൻഡറിയോ തതുല്ല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്മാർട്ഫോൺ വേണം. വാർഡ് അടിസ്ഥാനത്തിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. വാർഡിന് പരമാവധി 4600 രൂപ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടിക്കാഴ്ച നടക്കുന്ന വേദിയും വിവിധ ബ്ലോക്ക്, നഗരസഭാ പരിധിയിലുള്ളവർ പങ്കെടുക്കേണ്ട തീയതിയും സമയവും ചുവടെ. തിരൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ– തിരൂർ, താനൂർ ബ്ലോക്ക് പഞ്ചായത്തുകൾ: 29ന് രാവിലെ … Read more

പരപ്പനങ്ങാടിയിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

പരപ്പനങ്ങാടിയിൽ  നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

പരപ്പനങ്ങാടി : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി.പരപ്പനങ്ങാടി ചാപ്പപ്പടി വടനകത്ത് വീട്ടിൽ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്‌മാന്‌ (43) എതിരേയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. കാപ്പ ചുമത്തിയത്. പരപ്പനങ്ങാടി സി.ഐ.യുടെയും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരേ പരപ്പനങ്ങാടി സ്റ്റേഷനിൽ നിലവിൽ 11 കേസുകൾ ഉണ്ട്. ഗുണ്ടാ ആക്ട് പ്രകാരം മലപ്പുറംജില്ലയിൽ പ്രവേശനവിലക്കുള്ള ഈ കാലയളവിൽ ഇയാൾ പോലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കുമെന്നും പോലീസ് പറഞ്ഞു.