അനധികൃത മദ്യവില്‍പന: കിഴിശ്ശേരി സ്വദേശി പിടിയില്‍

അനധികൃത മദ്യവില്‍പന: കിഴിശ്ശേരി സ്വദേശി  പിടിയില്‍
Spread the love

കൊണ്ടോട്ടി: അനധികൃത മദ്യവില്‍പനക്കിടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കിഴിശ്ശേരി വാളശ്ശേരി പടിഞ്ഞാറയില്‍ വിനേഷ് (32) ആണ് പിടിയിലായത്. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സംഘത്തിന്‍റെ പരിശോധില്‍ വിദേശ മദ്യശേഖരവുമായി സ്കൂട്ടറില്‍ മദ്യ വില്‍പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

വാർത്തകൾക്കായി ഉടൻ ഗ്രുപ്പിൽ ജോയിൻ ചെയ്യൂ >> https://chat.whatsapp.com/JvfOsCf1boiBUUGiWUviNb

3.5 ലിറ്റര്‍ വിദേശ മദ്യവും വാഹനവും എക്‌സൈസ് സംഘം പിടികൂടി. മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസര്‍മാരായ എം. വിജയന്‍, പി. പ്രശാന്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സതീഷ് കുമാര്‍, ഐ.ബി. രജിലാല്‍, ടി. സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *