ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി

ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം ഹൈ​വേ ജ​ങ്ഷ​നി​ൽ ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. തൃ​ശൂ​ർ -കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ച​ങ്ങ​രം​കു​ള​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. പ​ള്ളി​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ കാ​റ് ബ​സു​മാ​യി ഉ​ര​സി​യ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം. ബ​സി​നെ മ​റി ക​ട​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ എ​ത്തി​യ​വ​ർ ബ​സ് ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​വു​ക​യും പി​ന്നീ​ട് മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ഈ ​സം​ഭ​വം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി എ​ന്നാ​രോ​പി​ച്ച് ത​ങ്ങ​ളെ​യും മ​ർ​ദി​ച്ച​താ​യി യാ​ത്ര​ക്കാ​രാ​യ സ്ത്രീ​യും കൂ​ടെ​യു​ള്ള യു​വാ​വും … Read more

സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

ചങ്ങരംകുളം (മലപ്പുറം): കുറ്റിപ്പുറം – ചൂണ്ടൽ സംസ്ഥാനപാതയിൽ മാന്തടത്തിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. നന്നംമുക്ക് സ്വദേശി കുറ്റിയിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫിയാണ് (48) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഇറച്ചിക്കച്ചവടക്കാരനായ റാഫി പുലർച്ചെ ചായക്കടയിലേക്ക് കയറാനായി മാന്തടം സെൻ്ററിൽ സ്കൂട്ടർ നിർത്തി ഇറങ്ങിയ ഉടനെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ റാഫിയെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  ഭാര്യ: സാജിത, മക്കൾ:  മുഹമ്മദ് … Read more

വള്ളത്തിന് എൻജിൻ തകരാർ; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

വള്ളത്തിന് എൻജിൻ തകരാർ; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

പൊ​ന്നാ​നി: എ​ൻ​ജി​ൻ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ക​ട​ലി​ൽ അ​ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന​വ​ള്ള​വും 40 തൊ​ഴി​ലാ​ളി​ക​ളെ​യും പൊ​ന്നാ​നി ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് ക​ര​യി​ലെ​ത്തി​ച്ചു.ഞാ​യ​റാ​ഴ്ച കൂ​ട്ടാ​യി​യി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട നി​ഷാ​ദി​ന്റെ ഉ​ട​മ​സ്‌​ഥ​ത​യി​ലു​ള്ള ‘അ​ൽ റ​ഹ്മാ​ൻ’ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ എ​ൻ​ജി​ൻ ത​ക​രാ​ർ മൂ​ലം ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. പൊ​ന്നാ​നി ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​പ്പ് കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പൊ​ന്നാ​നി ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ വി. ​സു​നീ​റി​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്റും റ​സ്ക്യു ഗാ​ർ​ഡും വ​ള്ള​ത്തെ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ചു. … Read more

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ച​ങ്ങ​രം​കു​ളം: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​യൂ​ർ തെ​ങ്ങി​ൽ​പ​ള്ളി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​രം​കു​ളം ആ​ല​ങ്കോ​ട് സ്വ​ദേ​ശി ത​റ​യി​ൽ ഷാ​ന​വാ​സി​നെ​യാ​ണ് (36) ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ൽ ച​ങ്ങ​രം​കു​ളം ഹൈ​വേ​യി​ൽ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് 300 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി.

സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

ചങ്ങരംകുളം (മലപ്പുറം): സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്റെ മകൻ അൽതാഫ്(24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരെ വഴിയാത്രക്കാരും ശബ്ദം കേട്ട് ഓടി വന്നവരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും … Read more

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ

[print_responsive_thumbnail_slider] വ​ളാ​ഞ്ചേ​രി: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ. പാ​ങ്ങ് ചേ​ണ്ടി വാ​ക്കാ​ട് കൊ​ട്ടാ​ര​പ​റ​മ്പി​ൽ പൊ​റോ​ട്ട ഹ​നീ​ഫ (50) എ​ന്ന ഹ​നീ​ഫ​യാ​ണ് വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​രി​പ്പോ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ന്റെ പി​ൻ​വാ​തി​ൽ പൊ​ളി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ലും പു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ഹ​നീ​ഫ. പ​ക​ൽ സ​മ​യം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടെ​ത്തി മോ​ഷ​ണം … Read more