എടപ്പാൾ : ദിവസങ്ങളായി പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് അധികൃതർ പിടികൂടി. പൊന്നാനി-കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് രഹസ്യവിവരത്തെത്തുടർന്ന് സംഘം കസ്റ്റഡിയിലെടുത്തത്.
നേരത്തേ ഈ റൂട്ടിൽ മറ്റൊരു ബസായിരുന്നു ഓടിയിരുന്നത്. ആ ബസ് ഓട്ടം നിർത്തിയതോടെയാണ് തൃശ്ശൂർ രജിസ്ട്രേഷനുള്ള ബസ് അനധികൃതമായി സർവീസ് നടത്തിയത്. ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. എൻഫോഴ്സ്മെന്റ് കൺട്രോൾ റൂം ഓഫീസർ എം.വി. അരുൺ, അസി. ഓഫീസർ പി.കെ. മനോഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.