പെരിന്തൽമണ്ണ : എരവിമംഗലത്ത് കൂട്ടിലിട്ടിരുന്ന ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു. മറ്റൊന്നിനെ പരിക്കേൽപ്പിച്ചു. പച്ചത്തുരുത്തിലെ പുത്തനാപറമ്പിൽ സുനിലിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളാണ് ആക്രമണത്തിനിരയായത്. ബുധനാഴ്ച രാത്രി ഒന്നോടെ പുറത്തിറങ്ങി നോക്കിയ സുനിലിന്റെ പിതാവാണ് ഒരു ആടിനെ കൊന്നനിലയിൽ കണ്ടത്. മറ്റൊന്നിനെ ആക്രമിക്കുന്നതും കണ്ടു. ടോർച്ച് തെളിച്ചതോടെ ആടിനെ ഉപേക്ഷിച്ച് ജീവി ഓടിപ്പോയി. രാവിലെ നോക്കുമ്പോൾ ജീവനറ്റ ആടിനെ കൂറച്ചുദൂരേക്കു കൊണ്ടുപോയി പകുതിയോളം തിന്നനിലയിലാണ് കണ്ടത്.പ്രദേശത്തു കണ്ട കാൽപ്പാടുകൾ വന്യജീവിയുടേതാണെന്നു സംശയിക്കുന്നു.
Related Posts
പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു
- Editor
- October 19, 2023
- 0
സ്കൂള്‍ വാനിന്റെ അടിയിൽപെട്ട് നഴ്സറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
- Malappuram news
- November 7, 2025
- 1
Spread the love ഐമിന്‍ ഐസിന് ഒഴുകൂര്‍ (മലപ്പുറം): സ്വകാര്യ സ്കൂളിലെ നഴ്സറി വിദ്യാര്‍ഥി അതേ സ്കൂളിലെ വാഹനത്തിനടിയിൽപെട്ട് ദാരുണമായി മരിച്ചു. ഒഴുകൂര്‍ കുന്നക്കാട് കുറ്റിപ്പുറത്ത് മൂച്ചിക്കുണ്ടില്‍ നൂറുദ്ദീന്റെയും അംജിദ ജബിന്റെയും ഏക മകന് […]