എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ലീഗ്

കോട്ടയ്ക്കൽ : എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസിന്റെ നിലവിലുള്ള നേതൃത്വവുമായി സഹകരിച്ചുള്ള രാഷ്‌ട്രീയപ്രവർത്തനം അവസാനിപ്പിക്കാൻ മുസ്‍ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചതായി ലീഗ് നേതാക്കൾ അറിയിച്ചു.

ഏതാനും ദിവസം മുൻപ് മുസ്‍ലിംലീഗ് പ്രവർത്തകരെ മർദിച്ച പ്രതികൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് മുന്നണിമര്യാദയില്ലാത്ത പ്രവർത്തനമാണുണ്ടായതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

വി.ടി. സുബൈർ തങ്ങൾ, സി.പി. കുഞ്ഞീതു ഹാജി, ബഷീർ പൂവഞ്ചേരി, റസാഖ് പാടഞ്ചേരി, റഹീം ചീമാടൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment