ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം കോക്കൂരിൽ കാർ ഇടിച്ച് മദ്രസ വിദ്യർഥി മരിച്ചു. കോക്കൂർ അത്താണിപ്പീടികയിൽ ഇല്ലത്ത് വളപ്പിൽ നജീബിന്റെ രണ്ടാംക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് നബീൽ (ആറ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അപകടം.
മദ്രസ വിട്ടു വരികയായിരുന്ന നബീൽ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നബീലിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. മാതാവ്: സുഹറ. സഹോദരിമാർ: ആമിന, സൈമ.