നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസിലിടിച്ച് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
വളാഞ്ചേരി: നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്വകാര്യ ബസിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. വളാഞ്ചേരിയിൽനിന്ന് കരേക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മാവണ്ടിയൂരിൽ നിന്നും പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുമാണ് ഇടിച്ചത്. നിയന്ത്രണംവിട്ട ലോറി കയറ്റം കയറി വരികയായിരുന്ന ബസിൽ തട്ടി. വലിയ ദുരന്തം ഒഴിവാക്കാൻ സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടിച്ച് കയറ്റുവാനുള്ള ശ്രമത്തിനിടയിൽ ലോറി വൈദ്യുതി തൂണിലും മതിലിലും ഇടിച്ച് മറിയുകയായിരുന്നു. ലോറി ഡ്രൈവർക്കും അപകടകരമായ രീതിയിൽ ലോറി വരുന്നതു കണ്ട് … Read more